ഇന്റർനെറ്റ് മൂവി ഡാറ്റ ബേസ് എന്ന ലോകത്തെ ഏറ്റവും വലിയ മൂവി ഡാറ്റ ബേസ് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മികച്ച റേറ്റിംഗ് നേടിയിട്ടുള്ള 250 ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കി. അതിൽ 35 മലയാള ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. എല്ലാ ഇന്ത്യന്‍ ഭാഷാ സിനിമകളിലെയും എക്കാലത്തെയും ചിത്രങ്ങള്‍ പരിഗണിച്ചുകൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ലിസ്റ്റിൽ ഐഎംഡിബി പ്ലാറ്റ്ഫോമില്‍ സ്ഥിരമായി വോട്ട് ചെയ്യുന്ന പ്രേക്ഷകരുടെ വോട്ടുകൾ ആണ് പരിഗണിച്ചിരിക്കുന്നത്.
ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹോം എന്ന മലയാള ചിത്രം എട്ടാം സ്ഥാനത്ത് വന്നപ്പോൾ, മോഹൻലാൽ നായകനായ മണിച്ചിത്രത്താഴ് ഒൻപതാം സ്ഥാനത്തും ഫഹദ് ഫാസിലിന്റെ കുമ്പളങ്ങി നൈറ്റ്സ് പതിനാലാം സ്ഥാനത്തുമാണ്. മോഹൻലാൽ ചിത്രങ്ങളാണ് ഈ ലിസ്റ്റിൽ ഏറ്റവും കൂടുതൽ ഇടം പിടിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മോഹൻലാൽ നായകനായ കിരീടം, ദൃശ്യം 2 , നാടോടിക്കാറ്റ്, ദൃശ്യം, ദേവാസുരം, ചിത്രം, ഇരുവർ, സ്ഫടികം, കമ്പനി, ഉന്നൈ പോൽ ഒരുവൻ എന്നിവയാണ് ലിസ്റ്റിൽ ഇടം പിടിച്ചത്. മമ്മൂട്ടി നായകനായ പേരന്പ് 59 ആം സ്ഥാനത്തും പ്രാഞ്ചിയേട്ടൻ 181 ആം സ്ഥാനത്തും ഇടം നേടി. രജനികാന്ത് – മമ്മൂട്ടി ചിത്രമായ ദളപതിയും ലിസ്റ്റിലുണ്ട്.
ഇത് കൂടാതെ സന്ദേശം, ബാംഗ്ലൂർ ഡേയ്സ്, പ്രേമം, മഞ്ഞുമ്മൽ ബോയ്സ്, ജനഗണമന, മഹേഷിന്റെ പ്രതികാരം, 2018 , ഉസ്താദ് ഹോട്ടൽ, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട്, അയ്യപ്പനും കോശിയും, ചാർളി, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ടേക് ഓഫ്, ഹൃദയം, ട്രാഫിക്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, അഞ്ചാം പാതിരാ, ജോസഫ്, മെമ്മറീസ്, മാലിക്, മുംബൈ പോലീസ്, മുകുന്ദനുണ്ണി അസ്സോസിയേറ്സ്, അങ്കമാലി ഡയറീസ് എന്നിവയും ലിസ്റ്റിൽ ഇടം പിടിച്ച മലയാള ചിത്രങ്ങളാണ്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ ഒരുക്കിയ എക്സ്ട്രാ ഡീസന്റ് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുന്ന ഈ…
മലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയി മാറിയ ചിത്രമാണ് ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ…
This website uses cookies.