കോറോണയുടെ കടന്ന് വരവ് മൂലം സിനിമ മേഖല ഒന്നടങ്കം സ്തംഭിച്ചു നിൽക്കുകയാണ്. തീയറ്ററുകൾ അടച്ചിട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഒരുപാട് ചിത്രങ്ങൾ റിലീസ് ചെയ്യാൻ ആവാതെ പ്രതിസന്ധിയിലാണ്. മോഹൻലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ മരക്കാർ അറബി കടലിന്റെ സിംഹം, മമ്മൂട്ടിയുടെ വൺ, ഫഹദ് ഫാസലിന്റെ മാലിക്ക് തുടങ്ങി ഒരുപാട് ചിത്രങ്ങൾ തീയറ്റർ റിലീസിനായി കാത്തിരിക്കുകയാണ്. തീയറ്റർ റിലീസ് ഒഴുവാക്കി 3 ചിത്രങ്ങൾ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. ടോവിനോ ചിത്രം, ഫഹദ് ചിത്രം, ദുൽഖർ നിർമ്മിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ആമസോൺ, നെറ്റ്ഫ്ലിക്സ് തുടങ്ങിയഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രദർശനത്തിന് ഒരുങ്ങുന്നത്.
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ടെലിവിഷനിലൂടെ റിലീസിന് എത്തുന്ന ചിത്രമാണ് കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്. തിരുവോണ ദിനത്തിൽ ഏഷ്യാനെറ്റ് ചാനലിലാണ് ചിത്രം പ്രദർശനത്തിന് എത്തുക. ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ജിയോ ബേബിയാണ് ഈ ട്രാവൽ മൂവി സംവിധാനം ചെയ്തിരിക്കുന്നത്. ചാനലിൽ വന്നതിന് ശേഷം ഹോട്ട് സ്റ്റാർ എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ഇറങ്ങുന്നതായിരിക്കും. ഒരു കോട്ടയംകാരനും മദാമ്മയും കേരളം മുതൽ ലഡാക് വരെയുള്ള യാത്രയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് സി.യു.സൂൺ. സെപ്റ്റംബർ ഒന്നാം തിയതി ഓൺലൈൻ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലാണ് പുറത്ത് ഇറങ്ങുന്നത്. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ ഫഹദിനൊപ്പം റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് നിർമിക്കുന്ന മണിയറയിലെ അശോകൻ തിരുവോണദിനമായ ആഗസ്റ്റ് 31ന് നെറ്റ്ഫ്ലിക്സിൽ റിലീസിനെത്തും. തീയറ്റർ റിലീസ് ചെയ്യാതെ ആദ്യമായി നെറ്റ്ഫ്ലിക്സിൽ നേരിട്ട് പ്രദർശനത്തിന് എത്തുന്ന ചിത്രം കൂടിയാണിത്. ദുൽഖർ സൽമാൻ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.