1993 ല് റിലീസ് ചെയ്ത, സൂപ്പർ ഹിറ്റ് ജയറാം- രാജസേനൻ ചിത്രമായ മേലേപ്പറമ്പിൽ ആൺവീടിന് രണ്ടാം ഭാഗം. ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഒരു മൂല കഥയെ ആസ്പദമാക്കി രഘുനാഥ് പലേരി രചിച്ച ചിത്രമാണ് മേലേപ്പറമ്പിൽ ആൺവീട്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാൻ പോവുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനും നിർമ്മാതാവും രാഷ്ട്രീയ പ്രവർത്തകനുമായ മാണി സി കാപ്പൻ. രാജസേനൻ ആയിരിക്കും ഈ രണ്ടാം ഭാഗവും ഒരുക്കുക എന്നും ചിത്രത്തിന്റെ ജോലികൾ വൈകാതെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഴയ ചിത്രത്തിൽ അഭിനയിച്ചവരിൽ വിജയരാഘവൻ, ഇന്ദ്രൻസ് എന്നിവർ മാത്രമേ പുതിയ ചിത്രത്തിന്റെ ഭാഗമാകു എന്നും പുതിയ താരനിരയിലാകും രണ്ടാം ഭാഗം ഉണ്ടാവുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.