2018ലെ കേരളം കണ്ട മഹാവിപത്തിനെ വെള്ളിത്തിരയിലെത്തിച്ച സംവിധായകൻ ജൂഡ് ആന്റണി പ്രശംസകള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമയിലെ മുൻനിര താരങ്ങളെ അഭിനയിപ്പിച്ച് പുറത്തിറക്കിയ ഏറ്റവും പുതിയ ചിത്രം’ 2018 എവരിവണ്‍ ഈസ് എ ഹീറോ’ പ്രേക്ഷക മികച്ച പ്രേക്ഷക പ്രതികരണങ്ങളുടെ മുന്നേറിക്കൊണ്ടിരിക്കുകയാണ് ‘. ദ റിയൽ കേരള സ്റ്റോറി’ എന്നാണ് സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും വിലയിരുത്തുന്നത്.
ചിത്രത്തിൻറെ ആഘോഷ നാളുകളിൽ കേരളത്തിൽ എത്താത്ത തൻറെ വിഷമം പങ്കുവയ്ക്കുകയാണ് നടൻ ടോവിനോ തോമസ്. സോഷ്യൽ മീഡിയ ലൈവിലെത്തിയാണ് താരം ആരാധകർക്കായി നന്ദി അറിയിച്ചത്. കുടുംബത്തോടൊപ്പം ഫിൻലാൻഡിൽ ആണ് ഉള്ളതെന്നും ഈ ഒരു നിമിഷം കേരളത്തിൽ എത്താത്തതിൽ ഒരുപാട് വിഷമം നേരിടുന്നുണ്ടെന്നും വിജയനാളുകൾ കൂടെയുണ്ടാവാൻ സാധിക്കാത്തതുകൊണ്ട് ഫിൻലാൻഡിൽ വച്ച് കുടുംബം ഒത്ത് കേക്ക് മുറിച്ച് ഷാമ്പയിൻ പൊട്ടിച്ചും താരം സന്തോഷം കൊണ്ടാടി. പ്രളയകാലത്ത് സ്വയം മറന്ന് മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിച്ച ഓരോരുത്തർക്കുമുള്ള ഒരു ട്രിബ്യൂട്ടാണ് ഈ ചിത്രമെന്നും ഓരോ പ്രേക്ഷകനും നന്ദി അറിയിക്കുകയാണെന്നും താരം സോഷ്യൽ മീഡിയയിലൂടെ പറയുന്നു.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, ശിവദ, വിനിതാ കോശി,അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി,
തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളെ അണിനിരത്തിക്കൊണ്ട് ജൂഡ് ആന്തണി ജോസഫ് സംവിധാനം നിർവ്വഹിച്ച ‘2018 Everyone Is A Hero’ നിർമിച്ചിരിക്കുന്നത് ‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷൻസ് ‘ എന്നിവയുടെ ബാനറുകളിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് ചേർന്നാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.