കേരളത്തെ പിടിച്ചു കുലുക്കിയ മഹാപ്രളയത്തിന്റെ ആശങ്കകളും ഭയവും ക്യാമറ കണ്ണുകളിലൂടെ തിരശ്ശീലയിലേക്ക് വീണ്ടും എത്തിക്കുകയാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ‘2018 Everyone Is A Hero’ ചിത്രം അനൗൺസ് ചെയ്തപ്പോൾ മുതൽ ആരാധകർ ഒന്നടങ്കം ദൃശ്യ മികവനായി കാത്തിരിക്കുകയാണ്. ചിത്രത്തിൻറെ ട്രെയിലറിനും ടീസറിനുമൊക്കെ സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ടു താരനിരകളും സംവിധായകനും നൽകിയ അഭിമുഖങ്ങളിലെ പ്രസക്തഭാഗങ്ങൾ വാർത്തകളിൽ ഇടം പിടിക്കുന്നു.
നാല്പത്തി അഞ്ചുദിവസങ്ങളിലേറെ നീണ്ടുനിന്ന ചിത്രത്തിലെ ചലഞ്ചിങ്ങായ ഷൂട്ടിംഗ് അനുഭവങ്ങളെ കുറിച്ചായിരുന്നു ടോവിനോ തോമസ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ പങ്കുവെച്ചത്. ക്ലൈമാക്സ് പൂർണമായും ഷൂട്ട് ചെയ്തത് അണ്ടർവാട്ടറിലയിരുന്നു. അതുകൊണ്ടുതന്നെ ചലഞ്ചും ഒരുപാട് ബുദ്ധിമുട്ടും നേരിടേണ്ടി വന്നിരുന്നു. ക്ലൈമാക്സ് പൂർത്തിയാക്കുന്നതിന് മുൻപ് കൂടുതൽ സീനുകളും വെള്ളത്തിലും മഴയെത്തും ആയിരുന്നതുകൊണ്ടുതന്നെ ചെവിയിൽ ഇൻഫെക്ഷൻ വന്നിരുന്നു. ഡോക്ടറിനെ സമീപിച്ച് പെയിൻ കില്ലേഴ്സ് എടുക്കുകയും നിർദ്ദേശമനുസരിച്ച് ഇനി വെള്ളത്തിൽ ഇറങ്ങാൻ പാടില്ലെന്നും അറിയിച്ചു. പക്ഷേ ക്ലൈമാക്സിൽ വെള്ളത്തിനടിയിലുള്ള ഷോട്ടുകൾ ഉള്ളതുകൊണ്ട് ഡോക്ടറുടെ നിർദ്ദേശം അനുസരിക്കാനും സാധിച്ചില്ല, ഇത്തരത്തിൽ ഒരുപാട് പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഷൂട്ടിങ്ങിനിടയ്ക്ക് നേരിടേണ്ടിവന്നിരുന്നു. പക്ഷേ എല്ലാവരുടെയും സപ്പോർട്ട് കൊണ്ടും പ്രയത്നം കൊണ്ടും മികവുറ്റ ദൃശ്യവിരുന്ന് സമ്മാനിച്ചുകൊണ്ട് ഞങ്ങളി ചിത്രം പൂർത്തീകരിച്ചുവെന്നും ടോവിനോ അഭിമുഖത്തിലൂടെ കൂട്ടിച്ചേർത്തു.
സംവിധായകനെയും മറ്റുള്ള അണിയറ പ്രവർത്തകരുടെയും ഓരോരുത്തരുടെയും പേരെടുത്ത് പറഞ്ഞുകൊണ്ട് ടോവിനോയും അപർണ ബാലമുരളിയും അജു വർഗീസും തങ്ങളുടെ ലൊക്കേഷൻ അനുഭവങ്ങൾ അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം മെയ് അഞ്ചിന് തീയേറ്ററുകളിലെത്തും.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.