യുവതാരം നിവിൻ പോളി നായകനായ പടവെട്ട് പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറുകയാണ്. ഒരു വിനോദ ചിത്രമെന്ന നിലയിൽ മാത്രമല്ല, ഈ ചിത്രം ചർച്ച ചെയ്യുന്ന വിഷയവും പ്രേക്ഷകർ വലിയ രീതിയിലാണ് ഏറ്റെടുക്കുന്നത്. മണ്ണിന്റെ രാഷ്ട്രീയവും, മലയോര കർഷകരുടെ പ്രശ്നങ്ങളും, രാഷ്ട്രീയ മുതലെടുപ്പുകളും തുടങ്ങി വളരെ പ്രസക്തമായ ഒട്ടേറെ വിഷയങ്ങൾ ഈ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. അതിനൊപ്പം തന്നെ പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു മാസ്സ് ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നതും. നവാഗതനായ ലിജു കൃഷ്ണ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഈ ചിത്രം ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ ഈ ചിത്രം റിലീസിന് മുൻപ് തന്നെ നടത്തിയ ബിസിനസിനെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് വരുന്നത്. 20 കോടിയോളം രൂപയുടെ പ്രീ ബിസിനസാണ് ഈ ചിത്രം നടത്തിയതെന്ന് വാർത്തകൾ പറയുന്നു.
ഇതിന്റെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത് നെറ്റ്ഫ്ലിക്സ് ആണ്. സൂര്യ ടിവിയാണ് പടവെട്ടിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. പന്ത്രണ്ട് കോടിയാണ് പടവെട്ടിന്റെ മുതൽ മുടക്ക്. ഇതിന്റെ ഓവർസീസ് അവകാശവും വലിയ തുകക്കാണ് വിറ്റു പോയിരിക്കുന്നത്. തീയേറ്ററിൽ നിന്നും മികച്ച കളക്ഷൻ നേടുന്ന പടവെട്ട് പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ചെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അദിതി ബാലൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ, സുധീഷ് എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രം യുവ താരം സണ്ണി വെയ്‌ന്റെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്, യോഡ്ലീ ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.