Pokkiri Simon
സണ്ണി വെയ്ൻ നായകനായി അഭിനയിക്കുന്ന പോക്കിരി സൈമൺ റിലീസിന് ഒരുങ്ങുകയാണ്. ജിജോ ആന്റണി സംവിധാനം ചെയ്ത ഈ ചിത്രം അടുത്ത മാസം തീയേറ്ററുകളിൽ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം . ഡോക്ടർ കെ അമ്പാടി തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രം ശ്രീവരി ഫിലിമ്സിനു വേണ്ടി കൃഷ്ണൻ സേതുകുമാർ ആണ് നിർമ്മിച്ചിരിക്കുന്നത്.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം രണ്ടു വമ്പൻ സംഘട്ടന രംഗങ്ങൾ ആണ് ഈ ചിത്രത്തിൽ ഉള്ളത്. വലിയ തുക ചെലവഴിച്ചു ചിത്രീകരിച്ചിരിക്കുന്ന ഈ രണ്ടു വമ്പൻ ആക്ഷൻ രംഗങ്ങളും ആരാധകരെയും സിനിമ പ്രേമികളെയും ഒരുപോലെ ത്രസിപ്പിക്കുന്ന ഒന്നായിരിക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ഒരു കടുത്ത വിജയ് ആരാധകൻ ആയി സണ്ണി വെയ്ൻ അഭിനയിക്കുന്ന ഈ ചിത്രത്തിലെ വിജയ് സ്പെഷ്യൽ ഗാനവും സോങ് ടീസറും ഇതിനോടകം തന്നെ വമ്പൻ ഹിറ്റായി കഴിഞ്ഞു.
പ്രയാഗ മാർട്ടിൻ നായികാ ആയെത്തുന്ന ഈ ചിത്രത്തിൽ അങ്കമാലി ഡയറീസ് ഫെയിം ശരത് കുമാർ, ജേക്കബ് ഗ്രിഗറി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കുഞ്ചാക്കോ ബോബൻ നായകനായ കൊന്തയും പൂണൂലും പ്രിത്വി രാജ് നായകനായ ഡാർവിന്റെ പരിണാമം എന്നിവയാണ് ജിജോ ആന്റണി ഇതിനു മുൻപേ സംവിധാനം ചെയ്ത ചിത്രങ്ങൾ.
സണ്ണി വെയ്‌നിന്റെ ഏറ്റവും വലിയ റിലീസ് ആയി ആണ് പോക്കിരി സൈമൺ എത്തുന്നത് എന്നാണ് സൂചനകൾ. പക്കാ മാസ്സ് എന്റെർറ്റൈനെർ എന്ന നിലയിലാണ് അണിയറ പ്രവർത്തകർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് .
വിജയ് ആരാധകർക്ക് മാത്രമല്ല എല്ലാ സിനിമ പ്രേമികൾക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന രീതിയിലാകും ചിത്രം എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട് . ഗോപി സുന്ദർ ആണ് ഈ ചിത്രത്തിലെ അടിപൊളി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.