2.0 will have shows from 4AM in Kerala; Advance booking started
ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സൂപ്പർ സ്റ്റാർ രജനികാന്തും ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഷങ്കർ ചിത്രമായ 2.0 . ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവ് കൂടിയ ചിത്രമായ 2.0 ഈ വരുന്ന വ്യാഴാഴ്ച മുതൽ ലോകമെമ്പാടുമുള്ള പതിനായിരത്തോളം സ്‌ക്രീനുകളിൽ റിലീസ് ചെയ്യുകയാണ്. കേരളത്തിൽ ഈ ചിത്രം വിതരണം ചെയ്യുന്നത് മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ്. പതിനഞ്ചു കോടിയോളം രൂപ മുടക്കിയാണ് അദ്ദേഹം ഈ ചിത്രത്തിന്റെ ഇവിടുത്തെ വിതരണാവകാശം സ്വന്തമാക്കിയത്. കേരളത്തിലെ 450 ഓളം സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന ഈ ചിത്രത്തിന്റെ ഷോകൾ ഇവിടെ വെളുപ്പിന് നാല് മണി മുതൽ തന്നെ ആരംഭിക്കും.
ട്രിവാൻഡ്രം ഏരീസ് പ്ലെക്സ് തിയേറ്ററിൽ വെളുപ്പിന് നാലു മണിക്കുള്ള എന്തിരൻ 2 ഷോകളുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ആദ്യ ദിനം 2000 ഷോകൾ എങ്കിലും ഈ ചിത്രം കേരളത്തിൽ കളിക്കും എന്നാണ് ഇപ്പോഴുള്ള പ്രതീക്ഷ, ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ആമി ജാക്സൺ ആണ്. പൂർണ്ണമായും ഐ മാക്സ് ത്രീഡിയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമായ ഇതിന്റെ ബജറ്റ് ഏകദേശം അറുനൂറു കോടി രൂപയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആയി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ അക്ഷയ് കുമാർ വില്ലൻ വേഷത്തിൽ ആണ് എത്തിയിരിക്കുന്നത്. ആദിൽ ഹുസ്സൈൻ, സുധാൻഷു ദേശ്പാണ്ഡെ, കലാഭവൻ ഷാജോൺ, റിയാസ് ഖാൻ എന്നിവരും എന്തിരൻ 2 ന്റെ താര നിരയിൽ ഉണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.