കാലായ്ക്ക് ശേഷം രജിനികാന്തിന്റെ റിലീസിമായി ഒരുങ്ങുന്ന ചിത്രമാണ് 2.0. ശങ്കറാണ് ഈ ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുന്നത്. 2010ൽ പുറത്തിറങ്ങിയ യന്തിരന്റെ രണ്ടാം ഭാഗമെന്ന രീതിയിലാണ് ചിത്രത്തെ ആദ്യം വിശേഷിപ്പിച്ചിരുന്നത്, എന്നാൽ വസീഗരൻ, ചിട്ടി എന്നീ രജനി കഥാപാത്രങ്ങളെ മാത്രമേ രണ്ടാം ഭാഗത്തിൽ കാണാൻ സാധിക്കുകയുള്ളു. 500 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും 2.0. എമി ജാക്സനാണ് നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് രജനിയുടെ പ്രതിനായകനായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. 13 ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക. കേരളത്തിൽ തമിഴിലും മലയാളത്തിലും റിലീസിനെത്തും എന്ന് റിപ്പോർട്ടുകളുണ്ട്. കേരളത്തിലെ വിതരണാവകാശത്തിന് വലിയ തുകയാണ് 2.0 ടീം ആവശ്യപ്പെടുന്നത്.
20 കോടിയോളം രൂപയാണ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കാൻ വിതരണാവകാശമായി ചോദിക്കുന്നത്. പല വമ്പൻ കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്. ആഗസ്റ്റ് സിനിമാസ് വലിയ തുകയ്ക്ക് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കി എന്ന് പറഞ്ഞുകൊണ്ടുള്ള വാർത്തകൾ ആദ്യം പുറത്തുവന്നിരുന്നു, എന്നാൽ നിലവിൽ ആരും സ്വന്തമാക്കിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയ് ചിത്രം സർക്കാരിന് 11 കോടിയാണ് കേരളത്തിൽ വിതരണാവകാശമായി ചോദിക്കുന്നത്. മെർസൽ വിതരണത്തിന് എടുത്ത ഗ്ലോബൽ യുണൈറ്റഡ് മീഡിയ തന്നെയായിരിക്കും സർക്കാരും സ്വന്തമാക്കുന്നതെന്ന് സൂചനയുണ്ട്. ഗ്ലോബൽ യുണൈറ്റഡ് മീഡിയ 2.0 യുടെ വിതരണാവകാശം സ്വന്തമാക്കാൻ സാധ്യയതയുള്ള പട്ടികയിൽ നിന്ന് പിന്മാറിയ സ്‌ഥിതിക്ക് ആശിർവാദ് സിനിമാസ് അല്ലെങ്കിൽ ആഗസ്റ്റ് സിനിമാസായിരിക്കും സ്വന്തമാക്കുക എന്നാണ് അറിയാൻ സാധിച്ചത്. ഔദ്യോഗിക സ്ഥികരണം വൈകാതെ തന്നെയുണ്ടാവും.
ആദിൽ ഹുസൈൻ, സുദ്ധൻഷു പാണ്ഡെ, റിയാസ് ഖാൻ, കലാഭവൻ ഷാജോൺ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.എ. ആർ റഹ്മാനാണ് സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് ആന്റണിയാണ്. ലൈക്കാ പ്രൊഡക്ഷന്റെ ബാനറിൽ അള്ളിരാജാ സുഭാസ്കരനും രാജു മഹാലിംങ്കവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നവംബർ 29ന് വമ്പൻ റിലീസോട് കൂടി ചിത്രം പ്രദർശനത്തിനെത്തും.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.