2015ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ‘ബാഹുബലി’. പ്രഭാസ്, റാണ ദഗുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. 180 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 600 കോടിയോളം കളക്ഷൻ നേടിയിരുന്നു. 2017ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുകയും വലിയ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. രണ്ട് ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ എഴുതിയിരുന്നത് രാജമൗലിയുടെ പിതാവും കൂടിയായ വിജേന്ദ്ര പ്രസാദായിരുന്നു. ബാഹുബലിയ്ക്ക് ശേഷം ഇന്ത്യൻ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 2.0. രജിനികാന്തിനെ നായകനാക്കി ഷങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗ്രാഫിക്സ് വർക്കുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ മുതൽ മുടക്കിനെ കുറിച്ചു അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
500 കോടിയോളം ബഡ്ജറ്റിൽ ഇന്ത്യയിൽ ഇറങ്ങുന്ന ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും 2.0. ബാഹുബലി എന്ന സിനിമയുടെ ബഡ്ജറ്റിനേക്കാൾ ഗ്രാഫിക്സ് വർക്കിന് മാത്രമായി 2.0യ്ക്ക് ചിലവായിട്ടുണ്ട്. 225 കോടിയോളം രൂപയാണ് ഗ്രാഫിക്സ് വർക്കിന് വേണ്ടി മാത്രമായി ഷങ്കർ മാറ്റിവെച്ചത്. ചിത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഒരു വര്ഷത്തോളം ഗ്രാഫിക്സ് വേണ്ടി മാറ്റി വെക്കുകയായിരുന്നു. ഗ്രാഫിക്സ് വർക്കുകൾ കാരണമാണ് ചിത്രത്തിന്റെ ബഡ്ജറ്റ് പ്രതീക്ഷിച്ചതിലും മുകളിൽ വന്നതെന്ന് സംവിധായകൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ബാഹുബലിയുടെ രണ്ട് ഭാഗങ്ങളെക്കാൾ ബഡ്ജറ്റ് രജനികാന്ത് ചിത്രമായ 2.0യ്ക്കുണ്ട് എന്നത് മറ്റൊരു രസകരമായ ഒരു കാര്യം തന്നെയാണ്. മുഴുനീള 3ഡി ചിത്രമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സയൻസ് ഫിക്ഷൻ ത്രില്ലർ എന്ന ജോണറിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. 2.0 യിൽ എമി ജാക്‌സനാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് പ്രതിനായകനായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. എ. ആർ റഹ്മാനാണ് സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് ആന്റണിയാണ്. ലൈക്കാ പ്രൊഡക്ഷന്റെ ബാനറിൽ അള്ളിരാജാ സുഭാസ്കരനും രാജു മഹാലിംങ്കവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നവംബർ 29ന് വമ്പൻ റിലീസോട് കൂടി ചിത്രം പ്രദർശനത്തിനെത്തും.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.