ബോളിവുഡ് സൂപ്പർ താരങ്ങളായ വിക്കി കൗശൽ, കത്രീന കൈഫ് എന്നിവരുടെ വിവാഹം നാളെ നടക്കും. കഴിഞ്ഞ കുറച്ചു നാളത്തെ പ്രണയത്തിനു ശേഷമാണു ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. ആഘോഷപൂര്‍വ്വം കത്രീനയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഇപ്പോൾ വിക്കി കൗശലിന്റെ കുടുംബം. രാജസ്ഥാനിൽ വെച്ചാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. വിവാഹത്തിനും ഹണിമൂണിനും ശേഷം പൂര്‍ത്തിയാക്കാനുള്ള മറ്റു പ്രോജക്റ്റുകള്‍ തീർക്കുന്ന ഇരുവരും നായികാ നായകന്മാർ ആയി ഒരു ചിത്രം വരുന്നുണ്ട് എന്നും വാർത്തകൾ ഉണ്ട്. എന്നാൽ ഇപ്പോൾ വൈറലായി മാറുന്ന ഒരു വാർത്ത, ഇരുവരുടേയും വിവാഹ ചടങ്ങുകൾ ഷൂട്ട് ചെയ്തു സംപ്രേക്ഷണം ചെയ്യാൻ ഒരു പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം നൂറു കോടി രൂപയുടെ ഓഫർ നൽകി എന്നതാണ്. ഏതാണ് ആ പ്ലാറ്റ്ഫോം എന്നുള്ള വിവരങ്ങൾ ലഭ്യമല്ല.
അങ്ങനെ സംഭവിച്ചാൽ അത് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഒരു വലിയ സംഭവം ആയി മാറും. നേരത്തെ സൽമാൻ ഖാൻ, രൺബീർ കപൂർ എന്നിവരെ ഡേറ്റ് ചെയ്തതിനു ശേഷമാണു കത്രീന വിക്കി കൗശലുമായി പ്രണയത്തിൽ ആവുന്നത്. നൂറ്റി ഇരുപതോളം ബോളിവുഡ് സെലിബ്രിറ്റികൾ ആണ് വിവാഹ ചടങ്ങിൽ പങ്കെടുക്കുക എന്നാണ് സൂചന. നേഹ ധുപിയയും ഭര്‍ത്താവ് അംഗദ് ബേദിയും മിനി മാത്തൂറും ഭര്‍ത്താവ് കബിര്‍ ഖാനും, രവീണ ടണ്ഠനും ശങ്കര്‍ മഹാദേവൻ, നടി ശര്‍വാരി വാഘും, മലയാളി താരം മാളവിക മോഹനനും പിതാവ് കെ യു മോഹനനും സല്‍മാന്‍ ഖാന്‍, കബീര്‍ ഖാന്‍, രോഹിത് ഷെട്ടി, അലി അബാസ് സഫര്‍, അനുഷ്‌ക ശര്‍മ, ആലിയ ഭട്ട് അടക്കമുള്ളവർ വിവാഹത്തിൽ പങ്കെടുക്കും. വിക്കി കൗശലും കത്രീന കൈഫും വിവാഹ ആഘോഷത്തിന്റെ ഭാഗമായി സിംഗ് ഈസ് കിംഗിലെ ഗാനത്തിന് നൃത്തംവയ്‍ക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെൻസെസ് റിസോര്‍ട്ടിലാണ് വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം നടക്കുക.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.