കോറോണയുടെ കടന്ന് വരവ് മൂലം മലയാള സിനിമയെ ഒന്നടങ്കം പ്രതിസന്ധിലാഴ്ത്തുകയായിരുന്നു. മലയാള സിനിമയിൽ പ്രവർത്തിച്ചിരുന്ന ദിവസ വേതന തൊഴിലാളികളെയാണ് സാരമായി ബാധിച്ചത്. പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഷൂട്ടിംഗ് തുടങ്ങുവാൻ അനുമതി ലഭിച്ചതിന് ശേഷം ഒരുപാട് ചിത്രങ്ങളുടെ ഷൂട്ടിങ് കേരളത്തിലെ പല ഭാഗങ്ങളിൽ ആരംഭിച്ചു. തീയറ്ററുകളും വൈകാതെ തന്നെ തുറക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമിൽ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ സി.യൂ സൂൺ എന്ന ഫഹദ് ചിത്രത്തിന് മാത്രമായിരുന്നു മികച്ച പ്രതികരണം നേടാൻ സാധിച്ചത്. കോറോണയെ അതിജീവിച്ച് മലയാള സിനിമ മുന്നേറി തുടങ്ങി എന്നതിന്റെ സൂചകമായി 10 ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.
ടുംബഡ്, കൈ പോ ചെ, റയിസ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച നാസിഫ് യൂസഫ് ഇസുദിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുൾ. ഫഹദ് ഫാസിൽ നായകനായിയെത്തുന്ന ചിത്രത്തിൽ ദർശന രാജേന്ദ്രനാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. ആന്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോയും നിർമ്മിക്കുന്ന ഈ ചിത്രം കുട്ടികാനത്ത് ഷൂട്ടിങ് ആരംഭിച്ചു. ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കടവുൾ സകായം നടന സഭ. സാം യി.എസ് സംഗീതം നൽകുന്ന ഈ ചിത്രം രാജിശ്രീ ഫിലിംസാണ് നിർമ്മിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ജോജു, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നായാട്ട്. ഒരു ക്രൈം ത്രില്ലർ ജോണറിൽ ഓർക്കുന്ന ചിത്രത്തിന്റെ തിരക്കഥാ രചിച്ചിരിക്കുന്നത് ഷാഹിർ കബീറാണ്.
5 വർഷത്തിന് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രമാണ് പാട്ട്. പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു ഒരുക്കുന്ന പീരിയഡ് ഡ്രാമയാണ് വാരിയംകുന്നൻ. ഉദയ, ഒരു താത്വിക അവലോകനം, ദൃശ്യം 2, കാണേക്കാണേ, ജോജി തുടങ്ങിയ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ. സക്കറിയ മുഹമ്മദ് സംവിധാനം ചെയ്തിരിക്കുന്ന ഹലാൽ ലൗവ് സ്റ്റോറി ഒക്ടോബർ 15ന് ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.