നവാഗതനായ ജോഷി തോമസ് പള്ളികൾ സംവിധാനം ചെയ്ത ചിത്രമാണ് നാം. ഗൗതം വാസുദേവ് മേനോൻ അഭിനേതാവായി മലയാളത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. വിനീത് ശ്രീനിവാസൻ, ഗൗതം വാസുദേവ് മേനോൻ, രാഹുൽ മാധവ്, വിനയ് ഫോർട്ട്, ഗായത്രി സുരേഷ്, അദിതി രവി, ടോണി ലുക്ക് , സൈജു കുറുപ്പ്, സിജു വിൽസൺ, സഞ്ജു ശിവറാം, ശബരീഷ് വർമ്മ, നിരഞ്ച് സുരേഷ് എന്നിവരും പങ്കെടുത്ത ഗംഭീര ചടങ്ങായി നാം ഓഡിയോ ലോഞ്ച് മാറി.
ഇത്രയധികം താരങ്ങൾ പങ്കെടുത്ത ചടങ്ങു ആയിട്ടും ചടങ്ങിന്റെ താരം ആയി മാറിയത് നടൻ വിനയ് ഫോർട്ടിന്റെ കുഞ്ഞു മകൻ ആണ്. വിഹാൻ എന്ന് പേരുള്ള ഈ കുട്ടി ഫോട്ടോക്ക് പോസ് ചെയ്‌തും മറ്റും ആളുകളെ കയ്യിൽ എടുത്തു എന്ന് മാത്രമല്ല എല്ലാവരുടെയും സ്നേഹം പിടിച്ചു പറ്റുകയും ചെയ്തു.
ടീം ഫോർ മ്യൂസിക്സ് , നടീനടന്മാരായ ബാലു വർഗീസ്, പൊന്നമ്മ ബാബു , എന്നിവരും ചടങ്ങിന്റെ ഭാഗം ആയിരുന്നു. അധികം വൈകാതെ തന്നെ പ്രദർശനത്തിന് എത്തുന്ന ഈ ചിത്രത്തിൽ ഗൗതം മേനോൻ അഭിനയിക്കുന്നത് താനായി തന്നെയാണ്. ജീവിതത്തിലെ നിർണ്ണായകമായ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു പറ്റം ചെറുപ്പക്കാരെ സഹായിക്കാൻ മുന്നോട്ടു വരുന്ന കഥാപാത്രമായാണ് ഗൗതം മേനോൻ പ്രത്യക്ഷപ്പെടുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.