പ്രശസ്ത മലയാളി നടിമാരായ നിമിഷാ സജയനും മാളവിക മോഹനനും തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്ക് വെച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. കൂടുതലും നാടൻ വേഷങ്ങളിൽ മാത്രം നമ്മൾ കണ്ടിട്ടുള്ള നിമിഷാ സജയൻ തന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ പങ്ക് വെച്ചിരിക്കുന്നത്. ഇംഗ്ലണ്ടിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് നിമിഷ സജയൻ ആരാധകർക്കായി പങ്ക് വെച്ചത്. നിമിഷയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള ഈ സ്റ്റൈലിഷ് ചിത്രങ്ങൾ ഇപ്പോൾ വലിയ രീതിയിലാണ് വൈറലായി മാറുന്നത്. ഈ ഓണക്കാലത്ത് റിലീസ് ചെയ്ത ബിജു മേനോൻ ചിത്രമായ ഒരു തെക്കൻ തല്ലു കേസായിരുന്നു നിമിഷയുടെ ഏറ്റവും പുതിയ റിലീസ്. അതേ സമയം മറ്റൊരു നായികാ താരമായ മാളവിക മോഹനൻ പങ്ക് വെച്ചിരിക്കുന്നത് തന്റെ നവരാത്രി ആഘോഷത്തിന്റെ ചിത്രങ്ങളാണ്.
വൈഷ്ണവ് പ്രവീൺ പകർത്തിയ മാളവികയുടെ മനോഹര ചിത്രങ്ങൾ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. 2017ൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിനു ശേഷം മാളവിക വീണ്ടും മലയാളത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലൂടെയാണ് മാളവിക തിരിച്ചു വരവ് നടത്താൻ പോകുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ് മാളവിക. ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെ വന്നു മലയാള സിനിമാ പ്രേമികളുടെ മനസ്സിലിടം പിടിച്ച മാളവിക, തെന്നിന്ത്യ മുഴുവൻ ശ്രദ്ധ നേടിയത് ദളപതി വിജയ്‌യുടെ നായികയായി അഭിനയിച്ച മാസ്റ്റർ എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെയാണ്. അതിനു ശേഷം ധനുഷ് ചിത്രം മാരനിലും മാളവിക നായികാ വേഷം ചെയ്തു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.