കുഞ്ചാക്കോ ബോബൻ നായകനായ ശിക്കാരി ശംഭു എന്ന ചിത്രത്തിന്റെ അൻപതാം ദിന വിജയാഘോഷ ചടങ്ങു കഴിഞ്ഞ ദിവസം എറണാകുളം ലുലു മാളിൽ വെച്ച് നടന്നു. സുഗീത് സംവിധാനം ചെയ്തു നിഷാദ് കോയ രചിച്ച ഈ ചിത്രം നിർമ്മിച്ചത് ഏയ്ഞ്ചൽ മരിയ ഫിലിംസിന്റെ ബാനറിൽ എസ് കെ ലോറൻസ് ആണ് . ചാക്കോച്ചനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണൻ, ഹാരിഷ് കണാരൻ എന്നിവരും പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രത്തിൽ ശിവദാ, അൽഫോൻസാ എന്നിവരാണ് നായികാ വേഷങ്ങളിൽ എത്തിയത്.
ഇവരെ കൂടാതെ കൃഷ്ണ കുമാർ, സലിം കുമാർ, ജോണി ആന്റണി, മണിയൻ പിള്ള രാജു, അജി ജോൺ, സ്ഫടികം ജോർജ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇന്നലെ നടന്ന വിജയാഘോഷ ചടങ്ങിൽ പ്രേക്ഷകരെ ഞെട്ടിച്ചത് കുഞ്ചാക്കോ ബോബൻ ആണ്. അവിടെ കൂടിയ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് കുഞ്ചാക്കോ ബോബൻ ഒരു ഗാനം ഗിറ്റാറിൽ വായിച്ചത്.
യാത്ര എന്ന സിനിമയിലെ തന്നന്നം താനന്നം താളത്തിലാടി എന്ന ഗാനത്തിന്റെ വരികൾ ആണ് കുഞ്ചാക്കോ ബോബൻ ഗിറ്റാറിൽ വായിച്ചതു. കുഞ്ചാക്കോ ബോബനെ കൂടാതെ ശിവദാ, അൽഫോൻസാ, സ്ഫടികം ജോർജ്, സംവിധായകൻ സുഗീത് എന്നിവരും മറ്റു അണിയറ പ്രവർത്തകരും വിജയാഘോഷ ചടങ്ങിൽ എത്തിയിരുന്നു. ശ്രീജിത്ത് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ നൽകിയത് ഫൈസൽ അലി ആണ്.
പുലി ശല്യം അനുഭവപ്പെടുന്ന കുരുതിമലക്കാവ് എന്ന ഒരു ഗ്രാമത്തിൽ പുലിയെ പിടിക്കാൻ ആയി നാട്ടുകാർ കൊണ്ട് വരുന്ന ഫിലിപ്പോസ് അഥവാ പീലി എന്നറിയപ്പെടുന്ന കഥാപാത്രം ആയാണ് ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അഭിനയിച്ചത്. ഫിലിപ്പോസിന്റെ സന്തത സഹചാരികൾ ആയ അച്ചു, ഷാജി എന്നീ കഥാപാത്രങ്ങൾ ആയാണ് വിഷ്ണു ഉണ്ണികൃഷ്ണനും ഹരീഷ് കണാരനും അഭിനയിച്ചത്.
ചിത്രങ്ങൾ കാണാം
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.