മലയാളത്തിലെ പ്രശസ്ത നടിയും നിർമ്മാതാവും നർത്തകിയുമായ റിമ കല്ലിങ്കൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടിയാണ് റിമ കല്ലിങ്കൽ. തന്റെ നൃത്ത വീഡിയോകളും ഫോട്ടോഷൂട്ട് വീഡിയോകളും ചിത്രങ്ങളുമൊക്കെ റിമ ഇൻസ്റാഗ്രാമിലൂടെ പങ്കു വെക്കുകയും ഏറെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ റിമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വൈൽഡ് ജസ്റ്റിസ് എന്ന അടികുറിപ്പോടെ വ്യത്യസ്തമായ ചിത്രങ്ങളാണ് ഇത്തവണ റിമ കല്ലിങ്കൽ പങ്കു വെച്ചിരിക്കുന്നത്. ദുഃഖത്തിന് അഞ്ച് ഘട്ടങ്ങളുണ്ടെന്നാണ് അവർ പറയുന്നത്’ എന്ന് പറഞ്ഞു തുടങ്ങുന്ന ചിത്രങ്ങളുടെ സീരീസാണ് ഇത്തവണ ആരാധകർക്കായി റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുന്നത്. നിരസിക്കൽ, ദേഷ്യം, വിലപേശൽ, വിഷാദം, അഗീകരിക്കൽ, പ്രതികാരം തുടങ്ങിയ കുറിപ്പുകളോടെയാണ് റിമ ഓരോ ചിത്രങ്ങളും പങ്കു വെച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഏതായാലും വലിയ സ്വീകരണമാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആരാധകരും സിനിമാ ലോകത്തെ സഹപ്രവർത്തകരും ഇതിനു കമന്റുകളുമായി എത്തിയിട്ടുണ്ട്. എല്ലാവരും റിമയ്ക്ക് അഭിനന്ദനം നൽകുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. പൂർണിമ ഇന്ദ്രജിത്, ദിവ്യ പ്രഭ, വീണ നന്ദകുമാർ, അപർണ, നിരഞ്ജന അനൂപ് തുടങ്ങിയ താരങ്ങളുടെ കമന്റുകളാണ് ശ്രദ്ധ നേടുന്നത്. ശ്യാമ പ്രസാദ് ഒരുക്കിയ ഋതു എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച റിമ കല്ലിങ്കൽ വളരെ വേഗമാണ് മികച്ച നടിയെന്ന പേര് നേടിയത്. പിന്നീട് സംവിധായകൻ ആഷിഖ് അബുവിനെ വിവാഹം ചെയ്ത റിമ നിർമ്മാതാവായും ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചു. മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ള്യു സി സിയുടെ തലപ്പത്തും റിമ ഉണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.