മലയാളത്തിലെ പ്രശസ്ത നിർമാതാവും തീയേറ്റർ ഉടമയുമായ വിശാഖ് സുബ്രമണ്യം വിവാഹിതനാവുകയാണ്. അദ്ദേഹത്തിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിശാഖ് സുബ്രമണ്യം നിർമ്മിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഹൃദയത്തിലെ പ്രധാന ആളുകൾ എല്ലാവരും കുടുംബസമേതമാണ് വിശാഖിന്റെ വിവാഹ നിശ്ചയത്തിനെത്തിയത്. പ്രണവ് മോഹന്‍ലാല്‍, അമ്മ സുചിത്ര, കല്യാണി പ്രിയദര്‍ശന്‍, സിദ്ധാർഥ് പ്രിയദർശൻ, വിനീത് ശ്രീനിവാസന്‍, ഭാര്യ ദിവ്യ, അജു വര്‍ഗീസ് തുടങ്ങിയവരൊക്കെ ചടങ്ങിൽ പങ്കെടുത്തു. സംരംഭകയായ അദ്വൈത ശ്രീകാന്ത് ആണ് വിശാഖിന്റെ വധു. മെറിലാൻഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനായ വിശാഖ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർക്കൊപ്പം ചെന്ന് ഫൺറ്റാസ്റ്റിക്ക് ഫിലിംസിന്റെ ബാനറിൽ നിവിൻ പോളി- ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ടിലൊരുങ്ങിയ ലവ് ആക്ഷൻ ഡ്രാമ നിർമ്മിച്ച് കൊണ്ടാണ് മലയാള സിനിമാ നിർമ്മാണ രംഗത്തെത്തിയത്.
അതിനു ശേഷം സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രവും ഇതേ ബാനറിൽ നിർമ്മിച്ച വിശാഖ്, ആദ്യമായി ഒറ്റയ്ക്ക് നിർമ്മിച്ച ചിത്രമാണ് പ്രണവ് മോഹൻലാൽ നായകനായ ഹൃദയം. മെഗാ ബ്ലോക്ക്ബസ്റ്ററായ ഈ ചിത്രം സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസനാണ്. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ഭാര്യയായ സുചിത്രയുടെ കുടുംബാംഗം കൂടിയാണ് വിശാഖ് സുബ്രമണ്യം. തിരുവനന്തപുരത്തെ ശ്രീകുമാര്‍, ശ്രീവിശാഖ്, ന്യൂ എന്നീ തീയേറ്ററുകളും വിശാഖിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. തിരുവനന്തപുരത്തുള്ള ബ്ലെൻഡ് റെസ്റ്റോബാർ നടത്തിവരികയാണ് വിശാഖിന്റെ വധുവായ അദ്വൈത ശ്രീകാന്ത്. പ്രിയദർശൻ, സുരേഷ് കുമാർ, മേനക സുരേഷ്, മണിയൻപിള്ള രാജു, പൃഥ്വിരാജ്, ആസിഫ് അലി എന്നിവരും വൈശാഖിന്റെ വിവാഹ നിശ്ചയ ചടങ്ങിനെത്തിയിരുന്നു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.