ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും വൈറൽ ആയിരിക്കുന്നത് പ്രശസ്ത നടി മുക്തയുടെ മകളുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ആണ്. മനോഹരമായ ഈ ചിത്രങ്ങൾ മുക്തയുടെ ആരാധകരും അതുപോലെ തന്നെ സിനിമ പ്രേമികളുമെല്ലാം കൗതുകത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. മുക്തയും ഭർത്താവു റിങ്കു ടോമിയും മകൾക്കൊപ്പം ഉണ്ട്.
രണ്ടു വര്ഷം മുൻപാണ് മുക്ത പ്രശസ്ത ഗായിക റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയെ വിവാഹം കഴിച്ചത്. മലയാളത്തിലും തമിഴിലും ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ചു പ്രശസ്തയായ മുക്ത ഒരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ്.
തമിഴിൽ ഭാനു എന്ന പേരിലാണ് മുക്ത പ്രശസ്തി നേടിയത്. ബാല താരം ആയി ടെലിവിഷൻ സീരിയലിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട മുക്ത പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറുന്നത് 2005 ഇൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ലാൽ ജോസ് ചിത്രത്തിലൂടെ ആണ്.
ഈ ചിത്രത്തിലെ മുക്തയുടെ പ്രകടനം ഏറെ അഭിനന്ദനം നേടി കൊടുത്തു ഈ നടിക്ക്. തെലുങ്കു സിനിമയിലും അഭിനയിച്ചിട്ടുള്ള മുക്ത തമിഴിൽ പ്രശസ്തയായതു താമരഭരണി എന്ന ചിത്രത്തിലെ പ്രകടനത്തോടെയാണ്.
വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് മാറി നിന്ന് തന്റെ കുടുംബ ജീവിതവുമായി കഴിയുകയാണ് മുക്ത. ഇതിനു മുൻപേയും മുക്തയുടെ കുഞ്ഞിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വരികയും ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് മുക്ത അഭിനയിച്ചു പുറത്തു വന്ന അവസാനത്തെ മലയാള ചിത്രം. പാമ്പു സട്ടൈ എന്ന തമിഴ് ചിത്രവും അതിനു ശേഷം മൂകത അഭിനയിച്ചു പുറത്തു വന്നിട്ടുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.