[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Gallery

വൈശാലിയും ഋഷ്യശൃംഗനും വീണ്ടും തരംഗമാകുന്നു; പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളിതാ..!

അന്തരിച്ചു പോയ പ്രശസ്ത സംവിധായകൻ ഭരതൻ ഒരുക്കിയ വൈശാലി എന്ന സൂപ്പർ ഹിറ്റ് ചിത്രം സിനിമാ പ്രേമികളായ ഓരോ മലയാളികൾക്കും ഏറെ പരിചിതമാണ്. എം. ടി. വാസുദേവൻ നായർ- ഭരതൻ കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രത്തിൽ വൈശാലി ആയി സുപര്ണ ആനന്ദും ഋഷ്യശൃംഗനായി സഞ്ജയ് മിശ്രയുമാണ് അഭിനയിച്ചത്. അംഗ രാജ്യത്തു മഴ ലഭിക്കുന്നതിനായി ഋഷ്യശൃംഗനെ വശീകരിച്ചു കൊണ്ട് വരാൻ പോകുന്ന വൈശാലിയുടെ കഥയും അതിൽ മേല്പറഞ്ഞ നടീനടമാർ നടത്തിയ പ്രകടനവും ഇന്നും മലയാളികളുടെ മനസ്സിലുണ്ട്. ഇപ്പോഴിതാ വൈശാലി എന്ന സിനിമയിലെ ആ കഥാപാത്രങ്ങളുടെ ഒരു പുനരാവിഷ്കരണം നടത്തിയിരിക്കുകയാണ് മിഥുൻ സർക്കാര എന്ന യുവാവ്. ദമ്പതികളായ അഭിജിത് ജിത്തുവും മാകു മായയുമാണ് ഫോട്ടോഷൂട്ടിലെ മോഡല്‍സ് ആയി വന്നിരിക്കുന്നത്. ഏതായാലും വൈശാലിയും ഋഷ്യശൃംഗനും ആയുള്ള ഇരുവരുടെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

മിഥുൻ സർക്കരയുടേതാണ് ഈ ആശയവും ഫോട്ടോസും. ഈ ഫോട്ടോകൾക്ക് വേണ്ടി വസ്ത്രാലങ്കാരം നടത്തിയത് സുകീഷ് കോസ്റ്റ്യുംസ് ആണ്. വെെശാലിയും ഋഷ്യശൃംഗനും തമ്മിലുള്ള പ്രണയരംഗങ്ങളാണ് മിഥുൻ സർക്കാര ആവിഷ്കരിച്ചിരിക്കുന്നത്. വൈശാലിയിലെ ഈ രംഗങ്ങൾ പകർത്തണമെന്ന ആശയം മിഥുൻ സുഹൃത്തുക്കളോട് പങ്കു വെച്ചപ്പോൾ അവർ സമ്മതിക്കുകയിരുന്നു. 1988 ഇൽ റിലീസ് ചെയ്ത വൈശാലി എന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് മധു അമ്പാട്ട് ആണെങ്കിൽ, എഡിറ്റിംഗ് നിർവഹിച്ചത് സംവിധായകനായ ഭരതൻ തന്നെയായിരുന്നു. അറ്റ്ലസ് രാമചന്ദ്രൻ നിർമ്മിച്ച ഈ ചിത്രത്തിൽ ബാബു ആന്റണി, വി കെ ശ്രീരാമൻ, അശോകൻ, ഗീത, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തു. രവി ഒരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങൾ വമ്പൻ ഹിറ്റായിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

18 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

18 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.