അന്തരിച്ചു പോയ പ്രശസ്ത സംവിധായകൻ ഭരതൻ ഒരുക്കിയ വൈശാലി എന്ന സൂപ്പർ ഹിറ്റ് ചിത്രം സിനിമാ പ്രേമികളായ ഓരോ മലയാളികൾക്കും ഏറെ പരിചിതമാണ്. എം. ടി. വാസുദേവൻ നായർ- ഭരതൻ കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രത്തിൽ വൈശാലി ആയി സുപര്ണ ആനന്ദും ഋഷ്യശൃംഗനായി സഞ്ജയ് മിശ്രയുമാണ് അഭിനയിച്ചത്. അംഗ രാജ്യത്തു മഴ ലഭിക്കുന്നതിനായി ഋഷ്യശൃംഗനെ വശീകരിച്ചു കൊണ്ട് വരാൻ പോകുന്ന വൈശാലിയുടെ കഥയും അതിൽ മേല്പറഞ്ഞ നടീനടമാർ നടത്തിയ പ്രകടനവും ഇന്നും മലയാളികളുടെ മനസ്സിലുണ്ട്. ഇപ്പോഴിതാ വൈശാലി എന്ന സിനിമയിലെ ആ കഥാപാത്രങ്ങളുടെ ഒരു പുനരാവിഷ്കരണം നടത്തിയിരിക്കുകയാണ് മിഥുൻ സർക്കാര എന്ന യുവാവ്. ദമ്പതികളായ അഭിജിത് ജിത്തുവും മാകു മായയുമാണ് ഫോട്ടോഷൂട്ടിലെ മോഡല്‍സ് ആയി വന്നിരിക്കുന്നത്. ഏതായാലും വൈശാലിയും ഋഷ്യശൃംഗനും ആയുള്ള ഇരുവരുടെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
മിഥുൻ സർക്കരയുടേതാണ് ഈ ആശയവും ഫോട്ടോസും. ഈ ഫോട്ടോകൾക്ക് വേണ്ടി വസ്ത്രാലങ്കാരം നടത്തിയത് സുകീഷ് കോസ്റ്റ്യുംസ് ആണ്. വെെശാലിയും ഋഷ്യശൃംഗനും തമ്മിലുള്ള പ്രണയരംഗങ്ങളാണ് മിഥുൻ സർക്കാര ആവിഷ്കരിച്ചിരിക്കുന്നത്. വൈശാലിയിലെ ഈ രംഗങ്ങൾ പകർത്തണമെന്ന ആശയം മിഥുൻ സുഹൃത്തുക്കളോട് പങ്കു വെച്ചപ്പോൾ അവർ സമ്മതിക്കുകയിരുന്നു. 1988 ഇൽ റിലീസ് ചെയ്ത വൈശാലി എന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് മധു അമ്പാട്ട് ആണെങ്കിൽ, എഡിറ്റിംഗ് നിർവഹിച്ചത് സംവിധായകനായ ഭരതൻ തന്നെയായിരുന്നു. അറ്റ്ലസ് രാമചന്ദ്രൻ നിർമ്മിച്ച ഈ ചിത്രത്തിൽ ബാബു ആന്റണി, വി കെ ശ്രീരാമൻ, അശോകൻ, ഗീത, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തു. രവി ഒരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങൾ വമ്പൻ ഹിറ്റായിരുന്നു.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.