മലയാള സിനിമയുടെ ഏറ്റവും പുതിയ തലമുറയിലെ മികച്ച നടിമാരിൽ ഒരാളാണ് ഗ്രേസ് ആന്റണി. തന്റെ അഭിനയ മികവ് കൊണ്ട് ഒട്ടേറെ ആരാധകരെ നേടിയ ഈ നടി, മികച്ചൊരു നർത്തകിയും കൂടിയാണ്. ഒരു തനി മലയാളി പെൺകുട്ടിയുടെ ശാലീനതയുള്ള വേഷങ്ങളോടൊപ്പം വളരെ ബോൾഡ് ആയിട്ടുള്ള വസ്ത്രങ്ങളും ധരിച്ചു മോഡേൺ ആയും പ്രത്യക്ഷപ്പെടാറുള്ള ഗ്രേസ് ആന്റണി തന്റെ സൗന്ദര്യം കൊണ്ടും സ്റ്റൈൽ കൊണ്ടും ആരാധകരെ നേടിയിട്ടുണ്ട്. ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ സജീവമായി ഇപ്പോൾ മലയാളത്തിലെ വലിയ താരങ്ങളുടെ നായികാ പദവി വരെ അലങ്കരിക്കുന്ന നിലയിലേക്ക് ഗ്രേസ് ആന്റണിയുടെ താരമൂല്യം വർധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വളരെ വലിയ രീതിയിൽ തന്നെ സജീവമായ ഗ്രേസ് ആന്റണി ഇൻസ്റ്റഗ്രാമിൽ പങ്കു വെക്കുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകരണമാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ ഉള്ള പുതിയ ചില ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്.
ഈ പുതിയ ചിത്രങ്ങളിൽ വളരെ ബോൾഡ് ആയും സ്റ്റൈലിഷ് ആയും വസ്ത്രങ്ങൾ ധരിച്ച ഗ്രേസ് ആന്റണിയെ നമ്മുക്ക് കാണാൻ സാധിക്കും. തൂവെള്ള നിറത്തിലുള്ള മോഡേൺ ഫാഷൻ വസ്ത്രങ്ങളാണ് ഗ്രേസ് ആന്റണി ഇതിൽ ധരിച്ചിരിക്കുന്നത്. റിച്ചാർഡ് ആന്റണി പകർത്തിയിരിക്കുന്ന ഗ്രേസ് ആന്റണിയുടെ ഈ ചിത്രങ്ങൾക്ക് വലിയ അഭിപ്രായമാണ് ലഭിക്കുന്നത്. നിവിൻ പോളിയുടെ നായികയായി എത്തുന്ന കനകം കാമിനി കലഹം എന്ന ചിത്രമാണ് ഗ്രേസ് ആന്റണിയുടെ ഇനി വരാൻ പോകുന്ന വലിയ ചിത്രം. ഇത് കൂടാതെ പത്രോസിന്റെ പടപ്പുകൾ, സിംപ്ലി സൗമ്യ എന്നീ ചിത്രങ്ങളിലും ഗ്രേസ് ആന്റണി നായികാ വേഷം ചെയ്യുന്നുണ്ട്. ഹാപ്പി വെഡിങ്, കുമ്പളങ്ങി നൈറ്റ്സ്, ഹലാൽ ലവ് സ്റ്റോറി, തമാശ, പ്രതി പൂവൻ കോഴി, സാജൻ ബേക്കറി എന്നിവയാണ് ഗ്രേസ് ആന്റണിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയ ചിത്രങ്ങൾ.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.