ബഡി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നീരജ് മാധവ്, ദൃശ്യം എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായി മാറുകയായിരുന്നു. തുടർന്ന് സപ്തമശ്രീ തസ്കരാഃ, ഒരു വടക്കൻ സെൽഫി തുടങ്ങിയ ചിത്രങ്ങളിലൂടെ നീരജ് തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്തു. അഭിനയത്തോടൊപ്പം നൃത്തവും മനോഹരമായി കൈകാര്യം ചെയ്യുന്ന നീരജ് ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലെ നൃത്ത സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തായി ലവകുശ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നീരജ് മാധവ്, പൈപ്പിന് ചുവട്ടിലെ പ്രണയമെന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷം നായകനുമായി. ഇതിനിടെയാണ് നീരജ് വിവാഹിതനാകുന്നത്. കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് നീരജിന്റെ വധു. കോഴിക്കോട്ടെ തറവാട് ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നതെങ്കിലും പിറ്റേന്ന് സിനിമ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി കൊച്ചിയിൽ വിവാഹ സൽക്കാരം ഒരുക്കിയിരുന്നു.കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന വിരുന്നിൽ നിരവധി താരങ്ങൾ ആണ് ആശംസ അറിയിക്കുവാനായി എത്തിയത്.
ഡാൻസും പാട്ടുമായി സുഹൃത്തുക്കളും ബന്ധുക്കളും ആഘോഷമാക്കിയ രാവിൽ, ഭാര്യ ദീപ്തിയുമൊത്ത് നൃത്തച്ചുവടുകൾ വെച്ച് നീരജ് വിവാഹ സൽക്കാരം ഗംഭീരമാക്കി മാറ്റി. മമ്മൂട്ടി, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, ലാൽ ജോസ് തുടങ്ങിയവർ നീരജ് മാധവിന് ആശംസകൾ അറിയിക്കുവാനായി എത്തിയിരുന്നു.
ചിത്രങ്ങൾ കാണാം..
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.