[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Gallery

സ്റ്റൈലിഷ് ലുക്കിൽ അന്ന ബെൻ; വൈറൽ ആയി ഫോട്ടോഷൂട്ട് ചിത്രങ്ങൾ..!

മലയാളത്തിലെ പ്രശസ്ത യുവ നടിയും, സൂപ്പർ ഹിറ്റ് രചയിതാവ് ബെന്നി പി നായരമ്പലത്തിന്റെ മകളുമായ അന്ന ബെൻ ഇപ്പോൾ ഒരുപിടി മികച്ച ചിത്രങ്ങളുമായി തിരക്കിലാണ്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലൻ, കപ്പേള എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് ഈ നടി നേടിയെടുത്തത്. അതിനു ശേഷം അടുത്തിടെ റിലീസ് ചെയ്ത നാരദൻ എന്ന ടോവിനോ തോമസ്- ആഷിഖ് അബു ചിത്രത്തിലെ വക്കീൽ വേഷവും അന്ന മനോഹരമായ രീതിയിൽ ആണ് അവതരിപ്പിച്ചത്. ഈ വരുന്ന വെള്ളിയാഴ്ച അന്ന നായികാ വേഷം ചെയ്യുന്ന നൈറ്റ് ഡ്രൈവ് എന്ന ചിത്രവും റിലീസ് ചെയ്യാൻ പോവുകയാണ്.

റോഷൻ മാത്യു, ഇന്ദ്രജിത്ത് എന്നിവരും അഭിനയിച്ച ഈ വൈശാഖ് ചിത്രത്തിൽ ഒരു മാധ്യമ പ്രവർത്തക ആയാണ് അന്ന ബെൻ അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് അന്ന ബെന്നിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്. വളരെ സ്റ്റൈലിഷ് ആയും ഗ്ലാമറസ് ആയും ആണ് അന്ന ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഡേണ് ആയും പ്രത്യക്ഷപ്പെടാറുള്ള അന്നയുടെ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ആണ് ലഭിക്കാറുള്ളത്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് ഈ നടി. ഏതായാലും വളരെ കുറച്ചു കാലം കൊണ്ട് തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ഈ നടിയുടെ ഓരോ ചിത്രങ്ങളും ഏറെ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പേരിടാത്ത രഞ്ജൻ പ്രമോദ് ചിത്രം, എന്നിട്ട് അവസാനം എന്നീ ചിത്രങ്ങൾ ആണ് ഇനി വരാനുള്ള രണ്ടു അന്ന ബെൻ ചിത്രങ്ങൾ. ഇത് രണ്ടും ഇപ്പോൾ ചിത്രീകരണ സ്റ്റേജിലാണ്.

ഫോട്ടോ കടപ്പാട്: Vasanth Kumar

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.