മലയാളത്തിലെ പ്രശസ്ത യുവ നടിയും, സൂപ്പർ ഹിറ്റ് രചയിതാവ് ബെന്നി പി നായരമ്പലത്തിന്റെ മകളുമായ അന്ന ബെൻ ഇപ്പോൾ ഒരുപിടി മികച്ച ചിത്രങ്ങളുമായി തിരക്കിലാണ്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലൻ, കപ്പേള എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് ഈ നടി നേടിയെടുത്തത്. അതിനു ശേഷം അടുത്തിടെ റിലീസ് ചെയ്ത നാരദൻ എന്ന ടോവിനോ തോമസ്- ആഷിഖ് അബു ചിത്രത്തിലെ വക്കീൽ വേഷവും അന്ന മനോഹരമായ രീതിയിൽ ആണ് അവതരിപ്പിച്ചത്. ഈ വരുന്ന വെള്ളിയാഴ്ച അന്ന നായികാ വേഷം ചെയ്യുന്ന നൈറ്റ് ഡ്രൈവ് എന്ന ചിത്രവും റിലീസ് ചെയ്യാൻ പോവുകയാണ്.
റോഷൻ മാത്യു, ഇന്ദ്രജിത്ത് എന്നിവരും അഭിനയിച്ച ഈ വൈശാഖ് ചിത്രത്തിൽ ഒരു മാധ്യമ പ്രവർത്തക ആയാണ് അന്ന ബെൻ അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് അന്ന ബെന്നിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്. വളരെ സ്റ്റൈലിഷ് ആയും ഗ്ലാമറസ് ആയും ആണ് അന്ന ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഡേണ് ആയും പ്രത്യക്ഷപ്പെടാറുള്ള അന്നയുടെ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ആണ് ലഭിക്കാറുള്ളത്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് ഈ നടി. ഏതായാലും വളരെ കുറച്ചു കാലം കൊണ്ട് തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ഈ നടിയുടെ ഓരോ ചിത്രങ്ങളും ഏറെ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പേരിടാത്ത രഞ്ജൻ പ്രമോദ് ചിത്രം, എന്നിട്ട് അവസാനം എന്നീ ചിത്രങ്ങൾ ആണ് ഇനി വരാനുള്ള രണ്ടു അന്ന ബെൻ ചിത്രങ്ങൾ. ഇത് രണ്ടും ഇപ്പോൾ ചിത്രീകരണ സ്റ്റേജിലാണ്.
ഫോട്ടോ കടപ്പാട്: Vasanth Kumar
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.