തമിഴ് സിനിമ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ താര ജോഡികളാണ് നയൻതാരയും വിഘ്‌നേശ് ശിവനും. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയൻതാര സിനിമ മേഖയിലേക്ക് കടന്നു വരുന്നത്. ഇപ്പോൾ തമിഴകത്തെ ലേഡി സൂപ്പർസ്റ്റാറായി നയൻതാര നിലകൊള്ളുകയാണ്. ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തമിഴ് സിനിമയിൽ ഏറെ ശ്രദ്ധ നേടിയ സംവിധായകനും, എഴുത്തുകാരനും ഗാനരചയിതാവുമാണ് വിഘ്‌നേശ് ശിവൻ. പോടാ പോടി എന്ന ചിത്രമാണ് വിഘ്‌നേശ് ശിവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. നയൻതാര- വിഘ്‌നേശ് ശിവൻ എന്നിവരുടെ വിവാഹത്തിന് വേണ്ടിയാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്. കൊച്ചിയിലും ഗോവയിലും അവധി ദിവസങ്ങൾ പൂർത്തിയാക്കി ഇരുവരും ചെന്നൈയിൽ തിരിച്ചെത്തിയിരിക്കുകയാണ്.
പ്രൈവറ്റ് ചാർട്ടർഡ് ജെറ്റിൽ ഇരുവരും വന്നിറങ്ങുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കോവിഡ് പ്രശ്നം മൂലം പ്രൈവറ്റ് ജെറ്റിൽ ആയിരുന്നു എല്ലായിടങ്ങളിലേക്കും ഇരുവരും യാത്ര ചെയ്‌തിരുന്നത്. വിഘ്‌നേശ് ശിവൻ- നയൻതാര എന്നിവർ വൈറ്റ് ടി-ഷർട്ട് ധരിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഓണക്കാലത്ത് അമ്മയെ കാണാൻ നയൻതാര കൊച്ചിയിൽ വന്നിരുന്നു. നയൻതാരയുടെയൊപ്പം വിഘ്‌നേശ് ശിവനും കേരളം സന്ദർശിക്കുകവാൻ എത്തിയിരുന്നു. പിന്നീട് അമ്മയേയും കൂട്ടിയാണ് താരം ഗോവയിലേക്ക് പറന്നത്. ഗോവയിൽ വെച്ചുള്ള വിഘ്‌നേശ് ശിവന്റെ പിറന്നാൾ ആഘോഷം ആരാധകരും സിനിമ പ്രേമികളും ഏറ്റടുത്തിയിരുന്നു. നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെ കുടുംബവും ഗോവിൽ ഉണ്ടായിരുന്നു. വിഘ്‌നേശ് ശിവൻ- നയൻതാര എന്നിവർ പ്രണയത്തിലാണ് എന്ന് ഇപ്പോൾ പരസ്യമായ രഹസ്യമാണ്. എല്ലാ പൊതുപരിപാടികളിലും ഇപ്പോൾ ഇരുവരും ഒരുമിച്ചാണ് പങ്കെടുക്കുന്നത്. നയൻതാരയെ നായികയാക്കി വിഘ്‌നേശ് ശിവൻ അടുത്തതായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രമാണ് കാതുവാകുള്ള രണ്ടു കാതൽ.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.