പ്രശസ്ത മലയാള നടി മംമ്‌ത മോഹൻദാസ് സോഷ്യൽ മീഡിയയിൽ വളരെ സജീവമായി തന്നെ നിലകൊള്ളുന്ന താരമാണ്. തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോകളും കൃത്യമായി പങ്കു വെക്കുന്ന ഈ നടിയുടെ ഗ്ലാമറസ് ചിത്രങ്ങൾ ഒട്ടേറെ തവണയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. ഇപ്പോഴിതാ അതീവ ഗ്ലാമറസായി മംമ്‌ത പ്രത്യക്ഷപ്പെടുന്ന പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മാലിദ്വീപിലെ ഒരു ബീച്ചിൽ നിന്നുള്ള തന്റെ ഗ്ലാമർ ചിത്രങ്ങളാണ് മംമ്‌ത മോഹൻദാസ് ആരാധകർക്കായി പങ്കു വെച്ചിരിക്കുന്നത്. പൂക്കൾ നിറഞ്ഞ ഡിസൈനോടു കൂടിയുള്ള ബിക്കിനി ധരിച്ചു കാണപ്പെടുന്ന മംമ്‌ത മോഹൻദാസ് ഈ ചിത്രങ്ങളിൽ അതീവ സുന്ദരിയായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്ന് തന്നെ പറയാം. ഹരിഹരൻ ഒരുക്കിയ മയൂഖം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച മംമ്‌ത പിന്നീട് ഒട്ടേറെ സൂപ്പർ ഹിറ്റുകളിലെ നായികാ വേഷം ചെയ്തു പ്രേക്ഷക പ്രശംസ നേടിയ താരമാണ്.
ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രമായ ജനഗണമനയിലെ നായികാ വേഷം ചെയ്തതും മംമ്‌ത മോഹൻദാസാണ്. ഇതിലെ സഭാ എന്ന കഥാപാത്രമായി മംമ്‌ത നടത്തിയ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ച മംമ്‌ത മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. തമിഴിലും മലയാളത്തിലും സൂപ്പർ ഹിറ്റ് പിന്നണി ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഒരു മികച്ച ഗായിക കൂടിയാണ് മംമ്‌ത മോഹൻദാസ്. അൺലോക്ക് എന്ന മലയാള ചിത്രവും ഊമെയ് വിഴികൾ എന്ന തമിഴ് ചിത്രവുമാണ് ഇനി മംമ്‌ത മോഹൻദാസ് അഭിനയിച്ചു റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.