നിവിൻ പോളിയുടെ ഈ വർഷത്തെ ആദ്യ റിലീസ് ആയ ഹേ ജൂഡ് എന്ന ചിത്രത്തിന്റെ വിജയാഘോഷം കൊച്ചിയിലെ ലുലു മാളിലെ പി വി ആറിൽ വെച്ച് നടന്നു. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രതികരണം നേടി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. നിവിൻ പോളിയുടെയും സിദ്ദിക്കിന്റെയും പ്രകടനത്തിനാണ് ഏറ്റവും കൂടുതൽ കയ്യടി ലഭിക്കുന്നത്.
തെന്നിന്ത്യൻ താര സുന്ദരി തൃഷയാണ് ഈ ചിത്രത്തിൽ നായികാ വേഷത്തിലെത്തിയത്. വിജയ് മേനോൻ, നീന കുറുപ്പ് എന്നിവരും, അതുപോലെ അതിഥി വേഷത്തിലെത്തിയ അജു വർഗീസും ഈ ചിത്രത്തിൽ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. ഈ ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാൻ വലിയ താര നിര തന്നെയാണ് ലുലുവിൽ എത്തിച്ചേർന്നത്.
നിവിൻ പോളി, സംവിധായകൻ ശ്യാമ പ്രസാദ്, സംവിധായകൻ വൈശാഖ്, തിരക്കഥാകൃത് ഉദയ കൃഷ്ണ, മ്യൂസിക് ഡയറക്ടർ ഗോപി സുന്ദർ, നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്, , മധുപാൽ, ദിനേശ് പ്രഭാകർ, അജു വർഗീസ്, പാർവതി, റെജിഷ വിജയൻ, നിർമ്മൽ സഹദേവ, മിഥുൻ മാനുവൽ തോമസ്, എം വി നികേഷ് കുമാർ, സാജിദ് യഹിയ, ധന്യ വർമ്മ എന്നിവരൊക്കെയാണ് ഹേ ജൂഡ് വിജയാഘോഷത്തിനു എത്തിച്ചേർന്ന പ്രമുഖർ.
അമ്പലക്കര ഗ്ലോബൽ ഫില്മിസിന്റെ ബാനറിൽ അനിൽ കുമാർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ കാമറ ചലിപ്പിച്ച ഈ ചിത്രത്തിൽ രാഹുൽ രാജ്, ഔസേപ്പച്ചൻ, ഗോപി സുന്ദർ, എം ജയചന്ദ്രൻ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയത്. ഇ ഫോർ എന്റർടൈൻമെന്റ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തു.
ചിത്രങ്ങൾ കാണാം
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.