ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് പ്രശസ്ത മലയാള നടി എസ്തർ അനിലിന്റെ ഏറ്റവും പുതിയ ചിത്രമാണ്. എസ്തർ തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കു വെച്ച ഈ ചിത്രം ശ്രദ്ധ നേടുന്നത് എസ്തർ ഇതിൽ അത്രമാത്രം ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെട്ടത് കൊണ്ട് കൂടിയാണ്. ഇതിനു മുൻപും വളരെ ഗ്ലാമറസ് ആയി എസ്തർ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇത്തവണ അതീവ ഗ്ലാമറസ് ആയാണ് ഈ നടി എത്തിയിരിക്കുന്നത്. തന്റെ പുതിയ ഫോട്ടോഷൂട്ടിൽ നിന്നും പങ്കു വെച്ച ഈ ചിത്രത്തിന് വലിയ പ്രതികരണമാണ് എസ്തറിനു ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. അസാനിയ നസ്രിൻ ആണ് ഈ ഫോട്ടോഷൂട്ടിനു വേണ്ടി സ്റ്റൈലിസ്റ് ആയി ജോലി ചെയ്തതും വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതും. വഫാറാ ആണ് ഈ ഫോട്ടോഷൂട്ട് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് എന്നും എസ്തർ കുറിച്ചിട്ടുണ്ട്.
മോഹൻലാൽ നായകനായ ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളിലൂടെ കേരളത്തിന് അകത്തും പുറത്തും ശ്രദ്ധ നേടിയ നടിയാണ് എസ്തർ അനിൽ. ജീത്തു ജോസഫ് ഒരുക്കിയ ഈ ചിത്രങ്ങളാണ് ബാലതാരമായി അരങ്ങേറ്റം കുറിച്ച എസ്തറിനു ബ്രേക്ക് നൽകിയത്. ഈ ചിത്രങ്ങളുടെ തമിഴ്, തെലുങ്കു പതിപ്പുകളിലും എസ്തർ ആണ് ആ കഥാപാത്രം ചെയ്തത്. പിന്നീട് മലയാളത്തിൽ നായികാ വേഷം ചെയ്ത ഈ നടി മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ നേടി. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലൂടെ ആണ് എസ്തർ നായികയായി അരങ്ങേറ്റം കുറിച്ചത്. മിന്മിനി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന എസ്തർ അനിൽ, ജോഹർ എന്ന് പേരുള്ള ഒരു തെലുങ്കു ചിത്രത്തിലും നായികാ വേഷം ചെയ്യുകയാണെന്നുള്ള റിപ്പോർട്ടുകളും വന്നിരുന്നു.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.