കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ്. എൺപത്തഞ്ചോളം പുതുമുഖങ്ങൾ ആണ് ഈ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയത്. നായകനും നായികയും വില്ലനും സഹതാരങ്ങളും അടക്കം എല്ലാം പുതുമുഖങ്ങൾ. ചെമ്പൻ വിനോദ് ജോസ് തിരക്കഥ ഒരുക്കിയ ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമ്മിച്ചത്.
ഈ ചിത്രത്തിലെ ഒരു ശ്രദ്ധിക്കപ്പെട്ട വേഷം അവതരിപ്പിച്ച നടി ആണ് അമൃത . ആന്റണി വർഗീസ് അവതരിപ്പിച്ച പെപ്പെ എന്ന നായകന്റെ ആദ്യത്തെ പ്രണയം ആയി വന്ന കഥാപാത്രം സീമ ആയാണ് അമൃത അന്ന റെജി അഭിനയിച്ചത്. അമൃതയും ആന്റണി വർഗീസും അഭിനയിച്ച ഒരു ഗാനം വലിയ ഹിറ്റ് ആയിരുന്നു. ഒരു നാടൻ ലുക്കിൽ ആണ് അമൃത ആ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.എന്നാൽ ഇപ്പോഴിതാ ഒരു കിടിലൻ മേക് ഓവറിൽ എത്തിയിരിക്കുകയാണ് അമൃത.
പുത്തൻ മേക് ഓവറിൽ മോഡേൺ ആയി എത്തിയിരിക്കുന്ന അമൃത കണ്ടാൽ തിരിച്ചറിയാത്ത വിധം മാറി പോയി എന്ന് തന്നെ പറയാം.. ഓൺലൂകേർസ് മീഡിയ ക്കു വേണ്ടി അമൃത യുടെ പുതിയ മേയ്ക്ക് ഓവേറിന് പിന്നിൽ കോസ്റ്റും & സ്റ്റൈലിങ്ങ് ജോബിനാ വിൻസെന്റും ഉം ഫോട്ടോഗ്രാഫി ഷാരോൺ തോമസ് ആണ് ചെയ്തിരിക്കുന്നത്
അമൃതയുടെ പുത്തൻ മേക് ഓവറിൽ ഉള്ള കിടിലൻ ചിത്രങ്ങൾ മലയാള സിനിമയിൽ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഈ നടിക്ക് അവസരങ്ങൾ വന്നു ചേരും എന്നാണ് പ്രതീക്ഷ. കാരണം നാടൻ ലുക്കിലും മോഡേൺ ലുക്കിലും ഒരേ പോലെ തനിക്കു തിളങ്ങാൻ കഴിയും എന്നാണ് ഈ മേക് ഓവർ ഫോട്ടോഷൂട്ട് വഴി അമൃത തെളിയിച്ചത്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.