പുതുമുഖങ്ങളെ പ്രധാന വേഷത്തില് അണിനിരത്തി പ്രശസ്ഥ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന്റെ 100 ദിനാഘോഷം ഇന്നലെ കൊച്ചി IMA ഹാളില് നടന്നു. അങ്കമാലി ഡയറീസിലെ താരങ്ങളായ ആന്റണി വര്ഗീസ്, രേഷ്മ രാജന് (ലിച്ചി), അമൃത അന്ന റെജി, ബിന്നി റിങ്കി ബെഞ്ചമിന് തുടങ്ങിയവര്ക്കൊപ്പം ചിത്രത്തിന്റെ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി, നിര്മ്മാതാവ് വിജയ് ബാബു അടങ്ങിയ അണിയറ പ്രവര്ത്തകരും ആഘോഷത്തില് പങ്കെടുത്തു. സംവിധായകന് ബി ഉണ്ണികൃഷ്ണന്, മിഥുന് മാനുവല് തോമസ്, ദീപ്തി സതി തുടങ്ങിയവര് ചടങ്ങില് അതിഥികളായി എത്തി. ഈ വര്ഷം മാര്ച്ചില് തിയേറ്ററുകളില് എത്തിയ അങ്കമാലി ഡയറീസ് 15 കോടിക്ക് മുകളിലാണ് കലക്ഷന് നേടിയത്.
ചിത്രങ്ങള് കാണാം..
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.