മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന മാമാങ്കം. ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയ മാമാങ്കത്തിന്‍റെ രണ്ടാം ഘട്ട ചിത്രീകരണത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ കൊച്ചിയില്‍ നടക്കുകയാണ്. വമ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് മാമാങ്കത്തില്‍ ഒരുക്കുന്നത്.
പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫറായ കീച്ച കമ്പക്ടെയാണ് മാമാങ്കത്തിന്‍റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. വിശ്വരൂപം, തുപ്പാക്കി, ആരംഭം, ബില്ല 2, ഭാഗി തുടങ്ങിയ വമ്പന്‍ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ കീച്ച ആദ്യമായി ചെയ്യുന്ന മലയാള സിനിമയാണ് മാമാങ്കം.
മാമാങ്കത്തിന്‍റെ ആദ്യ ഷെഡ്യൂളില്‍ മമ്മൂട്ടിയുടെ സംഘട്ടന രംഗങ്ങളാണ് ഷൂട്ട് ചെയ്തത്. മമ്മൂട്ടി വരും മുന്നേ സാഹസികമായ രംഗങ്ങള്‍ ഡ്യൂപ്പിനെ വെച്ച് സംവിധായകനും ആക്ഷന്‍ ഡയറക്ടറും ചേര്‍ന്ന് ഷൂട്ട് ചെയ്തിരുന്നു. എന്നാല്‍ ലൊക്കേഷനില്‍ വന്ന മമ്മൂട്ടി ഡ്യൂപ്പിനെ വെച്ച് ഷൂട്ട് ചെയ്യണ്ട താന്‍ തന്നെ ചെയ്തോളാം എന്ന്‍ പറഞ്ഞു ആ ആക്ഷന്‍ രംഗങ്ങള്‍ മുഴുവന്‍ ചെയ്യുകയുണ്ടായി.
മാമാങ്കത്തിലെ അതിസാഹസികമായ രംഗങ്ങള്‍ പോലും ഗംഭീരമായാണ് മമ്മൂട്ടി അവതരിപ്പിച്ചത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഈ പ്രായത്തിലും ഇത്ര ഗംഭീരമായി മമ്മൂട്ടി ആക്ഷന്‍ രംഗങ്ങള്‍ അവതരിപ്പിക്കുന്നത് കണ്ട് ആക്ഷന്‍ ഡയറക്ടര്‍ പോലും അമ്പരന്ന് പോയത്രേ.
കാവ്യ ഫിലിംസിന്‍റെ ബാനറില്‍ വേണു കുന്നംപള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. നവാഗത സംവിധായകനായ സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍റെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു സജീവ് പിളൈ.
മമ്മൂട്ടിയെ കൂടാതെ ധ്രുവന്‍ (ക്യൂന്‍ ഫെയിം), നീരജ് മാധവ് തുടങ്ങിയ യുവതാരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.