അജിത്ത് കുമാറിന്റെ വിവേകം തിയേറ്ററുകളില്‍ ഓട്ടം തുടരുകയാണ്. പൂര്‍ണ്ണമായും ഫാന്‍സിന് വേണ്ടി ഒരുക്കിയ ഈ സ്പൈ ത്രില്ലര്‍ ബോക്സോഫീസില്‍ മികച്ച പ്രകടനവുമായി മുന്നേറുകയാണ്.
ആദ്യ ദിവസം 33.08 കോടി രൂപയാണ് വിവേകം നേടിയത്. ചെന്നൈയിലെ കബാലിയുടെ ബോക്സോഫീസ് റെക്കോര്‍ഡാണ് വിവേകം തകര്‍ത്തത്. ചെന്നൈയില്‍ മാത്രം 1.21 കോടി രൂപയാണ് വിവേകം നേടിയത്.
ആദ്യ ദിവസം നേടിയ 33.08 കോടിയില്‍ 25.83 കോടി ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നുമാണ് വിവേകം നേടിയത്. സമ്മിശ്ര പ്രതികരണം ആണെങ്കിലും രണ്ടാം ദിവസവും ബോക്സോഫീസില്‍ മികച്ച കലക്ഷന്‍ നിലനിര്‍ത്തുന്നുണ്ട്.
രണ്ടാം ദിവസം ചെന്നൈ ബോക്സോഫീസില്‍ നിന്നും 1.50 കോടിയാണ് വിവേകത്തിന്റെ കലക്ഷന്‍. 15 കോടിക്ക് മുകളിലാണ് രണ്ടാം ദിവസത്തെ കലക്ഷന്‍ പ്രതീക്ഷിക്കുന്നത്.
3000 തിയേറ്ററുകളിലാണ് വിവേകം റിലീസ് ചെയ്തത്. തമിഴ് നാട്ടില്‍ എന്നവണ്ണം കേരളത്തിലും ആന്ധ്ര പ്രദേശിലും മികച്ച ഓപ്പണിങ് ആണ് ചിത്രം നേടിയത്. 2 കോടിക്ക് മുകളില്‍ കലക്ഷന്‍ കേരള ബോക്സ് ഓഫീസില്‍ നിന്നും വിവേകം നേടി എന്നാണ് ചിത്രത്തിന്റെ കേരള വിതരണക്കാരനായ ടോമിച്ചന് മുളകുപ്പാടം മാധ്യമങ്ങളോട് പറഞ്ഞത്.
ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വൻ…
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' എന്ന ചിത്രത്തിൻ്റെ…
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
This website uses cookies.