ഉലക നായകൻ കമൽ ഹാസന്റെ വമ്പൻ തിരിച്ചു വരവ് കാണിച്ചു തന്നു കൊണ്ട്, സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ബോക്സ് ഓഫീസിൽ അഭൂതപൂർവമായ വിജയമാണ് നേടുന്നത്. റിലീസ് ചെയ്ത് പത്തു ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള കലക്ഷനായി 300 കോടിയെന്ന നേട്ടത്തിലാണ് ഇപ്പോൾ വിക്രമെത്തിയിരിക്കുന്നത്. 2019 നു ശേഷമാദ്യമായാണ് ഒരു തമിഴ് ചിത്രം 300 കോടിയെന്ന ആഗോള ഗ്രോസ് മാർക്കിൽ തൊടുന്നത്. 2019 ഇൽ വിജയ് ചിത്രമായ ബിഗിൽ ആണ് 300 കോടി ഗ്രോസ് നേടിയ തമിഴ് ചിത്രം. ഇന്ത്യയില്‍ നിന്നു മാത്രം 210 കോടിയാണ് വിക്രം നേടിയ ഗ്രോസ്. തമിഴ്നാട്ടില്‍ നിന്ന് ഇതിനോടകം 127 കോടി നേടിയ വിക്രം തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റെന്ന നേട്ടത്തിലേക്കടുത്തു കഴിഞ്ഞു.
തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 25 കോടിയും, കേരളത്തില്‍ നിന്ന് 31 കോടിയും കര്‍ണാടകത്തില്‍ നിന്ന് 18.75 കോടിയും ഗ്രോസ് നേടിയ വിക്രം, റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 8.25 കോടിയാണ് നേടിയെടുത്തത്. അമേരിക്ക, ഗൾഫ്, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും ഗംഭീര കലക്ഷനാണ് വിക്രം നേടിയത്. റിലീസ് ചെയ്ത് 2 ആഴ്ച്ച യോളമായിട്ടും കളക്ഷനിൽ വലിയ ഇടിവ് സംഭവിക്കുന്നില്ലായെന്നതും ശ്രദ്ധേയമാണ്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്. ലോകേഷും രത്ന കുമാറും ചേർന്ന് രചിച്ച ഈ ചിത്രം ഇപ്പോൾ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രവുമായി മാറിയിട്ടുണ്ട്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.