ദളപതി വിജയ് നായകനായി എത്തിയ വാരിസ് ജനുവരി പതിനൊന്നിന് പൊങ്കൽ റിലീസായി ആണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രം ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ എന്ന നിലയിലാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. തെലുങ്ക് സംവിധായകൻ വംശി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് തെലുങ്കിലെ തന്നെ വമ്പൻ നിർമ്മാതാക്കളിൽ ഒരാളായ ദിൽ രാജു ആണ്. ഏതായാലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് ഈ ചിത്രം കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ നാല് ദിവസം പിന്നിട്ടപ്പോൾ ഈ ചിത്രം ആഗോള ഗ്രോസ് ആയി നൂറ് കോടി രൂപ പിന്നിട്ടു എന്ന വിവരമാണ് പുറത്ത് വരുന്നത്. പ്രശസ്ത തെന്നിന്ത്യൻ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാലയാണ് ഈ വിവരം ട്വീറ്റ് ചെയ്തത്. തമിഴ് നാട്ടിലാണ് ഈ ചിത്രം മികച്ച പ്രകടനം നടത്തുന്നത്.
തമിഴ്നാട്ടിൽ നിന്ന് ആദ്യ ദിനം മാത്രം 20 കോടിയോളം കളക്ഷൻ നേടിയ വാരിസ്, നാല് ദിവസം പിന്നിടുമ്പോൾ അവിടെ നിന്ന് മാത്രം 50 കോടി കളക്ഷൻ എന്ന മാർക്കിലേക്കാണ് കുതിക്കുന്നത് എന്നാണ് സൂചന. വിദേശത്തും മികച്ച കളക്ഷൻ ആണ് ഈ വിജയ് ചിത്രം നേടുന്നത്. ഏതായാലും പൊങ്കലിന് തമിഴ് നാട് ബോക്സ് ഓഫീസിൽ പണം നിറക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രശ്മിക മന്ദാന നായികാ വേഷം ചെയ്ത ഇതിന്റെ തെലുങ്ക് പതിപ്പും പുറത്ത് വന്നിട്ടുണ്ട്. ഇവരെ കൂടാതെ ശരത് കുമാർ, പ്രകാശ് രാജ്, യോഗി ബാബു, ജയസുധ, ശ്രീകാന്ത്, ശ്യാം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.