മൂന്ന് ദിനം കൊണ്ട് 300 കോടിയിലേക്ക് ലിയോ; കളക്ഷൻ റിപ്പോർട്ട്.
ദളപതി വിജയ് നായകനായ ലിയോ ആഗോള ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി മാറുകയാണ്. ആദ്യ ദിനം 148 കോടി രൂപ ആഗോള കളക്ഷൻ നേടിയ ലിയോ രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് 210 കോടിക്ക് മുകളിലാണ്. മൂന്നാം ദിനമായ ശനിയാഴ്ച 80 കോടിയോളമാണ് ഈ ചിത്രം ആഗോള തലത്തിൽ ഗ്രോസ് ചെയ്തതെന്ന് ട്രേഡ് അനലിസ്റ്റുകൾ പുറത്ത് വിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നു. ആദ്യ 3 ദിനം കൊണ്ട് 300 കോടിയുടെ അടുത്താണ് ഈ ചിത്രം നേടിയിരിക്കുന്ന ആഗോള ബോക്സ് ഓഫീസ് കളക്ഷൻ. ഞെട്ടിക്കുന്ന അഡ്വാൻസ് ബുക്കിങ്ങും നേടി ആരംഭിച്ചിരിക്കുന്ന ഞായറാഴ്ചയും റെക്കോർഡ് കളക്ഷനാണ് ലിയോ നേടാനൊരുങ്ങുന്നത്. ആദ്യ വിശകലനങ്ങൾ പ്രകാരം നാല് ദിവസത്തെ ആദ്യ വീക്കെൻഡ് പിന്നിടുമ്പോൾ തന്നെ ഏകദേശം 370 കോടിയോളം ഈ ചിത്രം ആഗോള കളക്ഷനായി നേടിയേക്കാം.
കേരളത്തിൽ ആദ്യ മൂന്ന് ദിനം കൊണ്ട് ഏകദേശം 24 കോടിയോളം നേടിയ ഈ ചിത്രം ആദ്യ വീക്കെൻഡിൽ നിന്ന് 32 കോടിയോളം നേടിയേക്കാമെന്നും അഡ്വാൻസ് ബുക്കിംഗ് പറയുന്നുണ്ട്. ആദ്യ മൂന്ന് ദിനം കൊണ്ട് ഈ ചിത്രം നേടിയ ഡൊമസ്റ്റിക് ഗ്രോസ് 163 കോടിയോളമാണ്. വിദേശത്ത് നിന്നും 130 കോടിയോളവും 3 ദിവസം കൊണ്ട് ലിയോ നേടി. ഇന്നത്തോടെ ദളപതി വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി ലിയോ മാറുമെന്നുറപ്പായി കഴിഞ്ഞു. തമിഴ്‌നാട്ടിൽ നിന്ന് മാത്രം ആദ്യ 3 ദിവസം കൊണ്ട് ഏകദേശം 80 കോടിയോളം കളക്ഷൻ ഈ ചിത്രം നേടിയെന്നാണ് സൂചന. ഒരുപാട് വൈകാതെ തമിഴ്നാട് നിന്ന് മാത്രം 100 കോടിയെന്ന നേട്ടത്തിലും ലിയോ എത്തും. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.