യുവ താരം ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല. കഴിഞ്ഞ മാസം റിലീസ് ചെയ്ത ഈ ചിത്രം സൂപ്പർ വിജയമാണ് നേടിയത്. കല്യാണി പ്രിയദർശനാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത്. യുവ പ്രേക്ഷകരെ കൂടുതലായി ആകർഷിച്ച ഈ ചിത്രം ടോവിനോ തോമസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറി. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു മാസത്തെ കളക്ഷൻ റിപ്പോർട്ടും ഈ ചിത്രം നടത്തിയ ടോട്ടൽ ബിസിനസ്സും ഒഫീഷ്യലായി തന്നെ പുറത്തു വിട്ടിരിക്കുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ. 71 കോടിക്ക് മുകളിലാണ് ഈ ചിത്രം ആകെ നടത്തിയ ബിസിനസ്സ് എന്നാണ് അവർ പുറത്തു വിട്ടിരിക്കുന്നത്. ഇതിന്റെ ആഗോള ഗ്രോസ് 46 കോടിയോളമാണെന്നു ട്രേഡ് അനലിസ്റ്റുകളും റിപ്പോർട്ട് ചെയ്തിരുന്നു. ഏതായാലും ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി തല്ലുമാല മാറിക്കഴിഞ്ഞു. ഇപ്പോഴും തീയേറ്ററുകളിൽ തുടരുന്ന ഈ ചിത്രം വരുന്ന ഞായറാഴ്ച മുതൽ നെറ്റ്ഫ്ലിക്സിലും സ്ട്രീം ചെയ്തു തുടങ്ങും.
അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നിവക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കിയ ചിത്രമാണിത്. മുഹ്സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജിംഷി ഖാലിദാണ്. ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് ആഷിക് ഉസ്മാൻ നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. വിഷ്ണു വിജയ് സംഗീതം നൽകിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫാണ്. ഇതിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറിയിരുന്നു.
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ് മൂവി. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ…
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
This website uses cookies.