[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Collection Reports

വമ്പൻ കളക്ഷനുമായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും

ജൂൺ 30 നാണു ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും തീയേറ്ററുകളിൽ എത്തിയത്. ഫഹദ് ഫാസിൽ നായകനായി എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സജീവ് പാഴൂരാണ്. ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ മുതൽ തന്നെ മികച്ച അഭിപ്രായം നേടാൻ കഴിഞ്ഞ ഈ ചിത്രം ഇപ്പോൾ കുതിച്ചു കൊണ്ടിരിക്കുന്നത് വമ്പൻ ബോക്സ് ഓഫീസ് വിജയത്തിലേക്കാണ്. വെറും 4 ദിവസം കൊണ്ട് ഈ ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയ കളക്ഷൻ 6 കോടി 31 ലക്ഷം രൂപയാണ്.

ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റിലേക്കാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും കുതിക്കുന്നത്‌. 16 കോടിയിലധികം കേരളത്തിൽ നിന്ന് മാത്രം കളക്ഷൻ നേടിയ മഹേഷിന്റെ പ്രതികാരമാണ് ഇതുവരെയുള്ള ഫഹദ് ഫാസിലിന്റെ ഏറ്റവും വലിയ സോളോ ഹിറ്റ്. 20 കോടിയോളമാണ് മഹേഷിന്‍റെ പ്രതികാരത്തിന്‍റെ ടോട്ടല്‍ ബിസിനസ്.

മഹേഷിന്റെ പ്രതികാരവും സംവിധാനം ചെയ്തത് ദിലീഷ് പോത്തനാണ് എന്നതാണ് മറ്റൊരു സവിശേഷത. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മഹേഷിന്റെ പ്രതികാരം തീയേറ്ററുകളിൽ എത്തിയത്. ദിലീഷ് പോത്തന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ശ്യാം പുഷ്ക്കരൻ രചന നിർവഹിച്ച മഹേഷിന്റെ പ്രതികാരം. മികച്ച തിരക്കഥക്കും അതുപോലെ മികച്ച മലയാള ചിത്രത്തിനുമുള്ള ദേശീയ പുരസ്കാരവും ഈ ചിത്രം കരസ്ഥമാക്കിയിരുന്നു.

മഹേഷിന്റെ പ്രതികാരം നിർമ്മിച്ചത് സംവിധായകനായ ആഷിക് അബു ആയിരുന്നെങ്കിൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയും നിർമ്മിച്ചിരിക്കുന്നത് ഉർവശി തീയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് തോമസും ചേർന്നാണ്. ശ്യാം പുഷ്ക്കരൻ ഈ ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ ആയി ദിലീഷ് പൊതിനൊപ്പം ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

സുരാജ് വെഞ്ഞാറമ്മൂട്, അലെൻസിയർ എന്നിവരുടെയും മിന്നുന്ന പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്. പേരറിയാത്തവര്‍, ആക്ഷന്‍ ഹീറോ ബിജു എന്നീ സിനിമകളിലെ പ്രകടനം പോലെ തന്നെ സുരാജിന്‍റെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ഈ ചിത്രത്തിലേത്.

കേരള പോലീസിൽ നിന്ന് സിനിമയിലെത്തിയ പോലീസുകാരും തങ്ങളുടെ ഭാഗം ഏറ്റവും മികച്ചതാക്കിയത് ഈ ചിത്രത്തിന്റെ മികവ് കുറച്ചൊന്നുമല്ല വർധിപ്പിച്ചത്. ബിജിപാലിന്റെ മനോഹര സംഗീതവും രാജീവ് രവി ഒരുക്കിയ ദൃശ്യങ്ങളും ചിത്രത്തെ കൂടുതൽ മനോഹരമാക്കി.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാകുമോ എന്ന് നമ്മുക്ക് കാത്തിരുന്ന് കാണാം. ഇതോടൊപ്പം ഫഹദ് ഫാസിൽ നായകനായ റോൾ മോഡൽസ് എന്ന ചിത്രവും തീയേറ്ററുകളിൽ പ്രദർശനം തുടരുന്നുണ്ട്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 hour ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.