നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രം സ്വാതന്ത്രം അർദ്ധരാത്രിയിൽ ആദ്യ ദിവസം മുതൽ തുടങ്ങിയ കുതിപ്പ് തുടരുകയാണ്. ഈസ്റ്റർ റിലീസായി കഴിഞ്ഞ വാരം പുറത്തിറങ്ങിയ ചിത്രം വളരെ മികച്ച പ്രതികരണം ആണ് നേടിക്കൊണ്ടിരുന്നത്. ചിത്രത്തിന് ആദ്യ ദിനം മുതൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. യുവാക്കൾ ഏറ്റെടുത്ത ചിത്രം പലയിടത്തും എക്സ്ട്രാ ഷോകളും കളിച്ചിരുന്നു. ചിത്രം ഒപ്പം ഇറങ്ങിയ എല്ലാ ചിത്രങ്ങളെയും കടത്തി വെട്ടി പടുകൂറ്റൻ ഹിറ്റിലേക്കാണ് കുതിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രം ഇതിനോടകം തന്നെ 5.20 കോടി രൂപയോളം വാരിക്കൂട്ടി കുതിപ്പ് തുടരുന്നു എന്നാണ് പുറത്തു വരുന്ന വാർത്ത. അവധി ദിവസമായ ഇന്നലെ ചിത്രം വളരെ മികച്ച മുന്നേറ്റവും നടത്തി. വിഷു റിലീസുകൾക്ക് ഇനിയും സമയമുണ്ടെന്നിരിക്കെ ചിത്രം വലിയ ഹിറ്റിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ചെറിയ ബജറ്റ്ൽ ഒരുക്കിയ ചിത്രത്തിന്റെ വൻ വിജയം മലയാള സിനിമയെ അത്ഭുദപ്പെടുത്തിയിരിക്കുകയാണ്.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ആന്റണി വർഗീസാണ് ചിത്രത്തിലെ നായകൻ. വിനായകൻ ചെമ്പൻ വിനോദ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ ഇരുവരും കയ്യടികൾ വാരിക്കൂട്ടുന്നുണ്ട്. ഷിനോജ്, ടിറ്റോ വിത്സൺ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ബി. സി. ജോഷിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. ഏതാണ്ട് പൂർണ്ണമായും ജയിൽ പശ്ചാത്തലമാക്കി ഒരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ നവാഗതനായ ദിലീപ് കുര്യനാണ്. ഇന്നുവരെ കാണാത്ത രീതിയിലുള്ള അവതരണവും ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളുമായി മലയാളികൾക്ക് മികച്ച അനുഭവം സമ്മാനിച്ച ചിത്രം, യുവ സംവിധായകർക്ക് കൂടി ഊർജമായി മാറിയിരിക്കുകയാണ്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.