ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായ ഏറ്റവും പുതിയ ചിത്രമായ പാപ്പൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ജോഷി സംവിധാനം ചെയ്ത ഈ മാസ്സ് ക്രൈം ത്രില്ലർ ചിത്രത്തിന് ആദ്യ ദിനം വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ച ഈ ചിത്രത്തിന് ഇന്നലെ മാത്രം അന്പതിനു മുകളിൽ എക്സ്ട്രാ ഷോകളാണ് രാത്രി ചാർട്ട് ചെയ്യേണ്ടി വന്നത്. വമ്പൻ കപ്പാസിറ്റി തീയേറ്ററുകളിൽ വരെ ഹൗസ്ഫുൾ ഷോകൾ ലഭിച്ച പാപ്പൻ പതുക്കെ കത്തി കയറുന്ന കാഴ്ചയാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുന്നത്. ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടിൽ നിന്ന് വീണ്ടും ഒരു സൂപ്പർ ഹിറ്റ് നമ്മുക്ക് ലഭിക്കുകയാണെന്നു സംശയമില്ലാതെ തന്നെ പറയാൻ സാധിക്കും. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ സംബന്ധിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇപ്പോൾ വരുന്നുണ്ട്.
ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത് പ്രകാരം, ഈ ചിത്രം കേരളത്തിൽ നിന്ന് ആദ്യ ദിനം നേടിയത് ഏകദേശം മൂന്നു കോടിയോളം രൂപയാണ്. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫിസ് ഓപ്പണിങ് ആണ് ഈ ചിത്രം നേടിയിരിക്കുന്നത്. ഈ വർഷം റിലീസ് ചെയ്തതതിൽ രണ്ടര കോടിക്ക് മുകളിൽ ആദ്യ ദിനം ഓപ്പണിങ് നേടിയ ചുരുക്കം ചില മലയാള ചിത്രങ്ങളിൽ ഒന്ന് കൂടിയായി പാപ്പൻ മാറിയിട്ടുണ്ട്. ആർ ജെ ഷാൻ രചിച്ച ഈ ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്, നൈല ഉഷ, നീത പിള്ളൈ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. എബ്രഹാം മാത്യു മാത്തൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസർ ആയാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.