ബോളിവുഡിന്റെ കിംഗ് ഖാനായ ഷാരൂഖ് ഖാൻ അഞ്ച് വർഷങ്ങൾക്ക് ശേഷം എത്തിയപ്പോൾ, പുത്തൻ കളക്ഷൻ റെക്കോർഡുകൾ പിറക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അദ്ദേഹം നായകനായ പത്താൻ എന്ന ചിത്രം ഇപ്പോൾ ഒരു ഹിന്ദി ചിത്രം നേടുന്ന ഏറ്റവും വലിയ വീക്കെൻഡ് കളക്ഷൻ എന്ന റെക്കോർഡ് സ്ഥാപിച്ചു കഴിഞ്ഞു. സൽമാൻ ഖാൻ നായകനായ സുൽത്താൻ ആദ്യ മൂന്ന് ദിനം കൊണ്ട് നേടിയ 210 കോടി എന്ന ആഗോള കളക്ഷൻ മാർക്ക്, രണ്ട് ദിവസം കൊണ്ടാണ് പത്താൻ തകർത്തത്. ഇപ്പോൾ ആദ്യ രണ്ട് ദിനം കൊണ്ട് 220 കോടിയോളമാണ് പത്താൻ നേടിയെടുത്തതെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ദിനം 65 കോടിക്ക് മുകളിൽ ഇന്ത്യയിൽ നിന്ന് മാത്രം നേടിയ ഈ ചിത്രം രണ്ടാം ദിനം നേടിയത് 85 കോടിക്ക് മുകളിലാണ്. വിദേശത്ത് നിന്ന് ആദ്യ ദിനം 36 കോടിക്ക് മുകളിൽ നേടിയ പത്താൻ രണ്ടാം ദിനം 27 കോടിക്ക് മുകളിൽ നേടിയെന്ന കണക്കുകളാണ് വരുന്നത്.
ഇന്ത്യയിൽ നിന്ന് രണ്ട് ദിവസം കൊണ്ട് ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളിൽ നിന്ന് 155 കോടിയോളം നേടിയ ഈ ചിത്രം വിദേശത്തു നിന്ന് 63 കോടിയോളം നേടിക്കഴിഞ്ഞു. ഹോളിഡേ റിലീസ് അല്ലാത്തത് കൊണ്ട് തന്നെ 5 ദിവസത്തെ നീണ്ട വീക്കെന്ഡിലേക്ക് എത്തുന്ന ഈ ചിത്രം ആദ്യ വീക്കെൻഡ് കഴിയുമ്പോൾ തന്നെ ഏകദേശം 500 കോടി ആഗോള കളക്ഷൻ നേടുമെന്നാണ് തീയേറ്ററുകളിൽ അനുഭവപ്പെടുന്ന തിരക്ക് പറയുന്നത്. യാഷ് രാജ് ഫിലിംസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ജോൺ എബ്രഹാം വില്ലനായി എത്തുമ്പോൾ നായികയായി അഭിനയിച്ചത് ദീപിക പദുക്കോൺ ആണ്. ബോളിവുഡ് മെഗാസ്റ്റാർ സൽമാൻ ഖാൻ ഇതിൽ അതിഥി താരമായും അഭിനയിച്ചിരിക്കുന്നു. സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ഈ ചിത്രം ബോളിവുഡ് സ്പൈ യൂണിവേഴ്സിന് കൂടിയാണ് തുടക്കം കുറിച്ചിരിക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
This website uses cookies.