500 കോടിയും കടന്ന് ജവാൻ; ഷാരൂഖ് ഖാൻ ചിത്രത്തിന്റെ ആദ്യ വീക്കെൻഡ് ആഗോള ഗ്രോസ് വിശദാംശങ്ങൾ.
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ നായകനായ ജവാൻ ബോക്സ് ഓഫീസിൽ സ്വപ്നതുല്യമായ തുടക്കമാണ് നേടിയിരിക്കുന്നത്. തമിഴ് സംവിധായകൻ ആറ്റ്ലി ആദ്യമായി ഒരുക്കിയ ഈ ഹിന്ദി ചിത്രം, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്. ആദ്യ വീക്കെൻഡ് അവസാനിക്കുമ്പോൾ ഏകദേശം 530 കോടിയോളമാണ് ജവാൻ നേടിയ ആഗോള കളക്ഷൻ. ആദ്യത്തെ നാല് ദിവസവും 100 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ആദ്യ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും ഇപ്പോൾ ജവാന് സ്വന്തമാണ്. ബാഹുബലി, ആർ ആർ ആർ എന്നീ ചിത്രങ്ങൾ ആദ്യ മൂന്ന് ദിനമാണ് തുടർച്ചയായി 100 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയെടുത്തത്.
ആദ്യ ദിനം 129 കോടി നേടിയ ജവാൻ, രണ്ടാം ദിനം നേടിയത് 111 കോടിയാണ്. മൂന്നാം ദിനം 145 കോടി നേടിയ ജവാന് ഏറ്റവും ഉയർന്ന കളക്ഷൻ ലഭിച്ചത് നാലാം ദിനമായ ഞായറാഴ്ചയാണ്. 150 കോടിയോളമാണ് ഈ ചിത്രം നാലാം ദിവസം നേടിയത്. ഡൊമസ്റ്റിക് മാർക്കറ്റിനൊപ്പം വിദേശ മാർക്കറ്റിലും അതിഗംഭീര കളക്ഷനാണ് ജവാൻ നേടുന്നത്. നോർത്ത് അമേരിക്കയിൽ നിന്ന് മാത്രം ഇതിനോടകം 60 കോടിക്ക് മുകളിലാണ് ഈ ചിത്രം ഗ്രോസ് ചെയ്തിരിക്കുന്നത്. ഏറ്റവും വേഗത്തിൽ 500 കോടി ക്ലബ്ബിലെത്തുന്ന ബോളിവുഡ് ചിത്രമെന്ന റെക്കോർഡും ഇപ്പോൾ ജവാന്റെ പേരിലാണ്. കേരളത്തിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഈ ചിത്രം 9 കോടിയോളമാണ് ഇതിനോടകം ഇവിടെ നിന്നും നേടിയിരിക്കുന്നത്.
ശ്രീ ഗോകുലം മൂവീസ് കേരളത്തിൽ വിതരണം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റ്സ് തന്നെയാണ്. നയൻതാര, വിജയ് സേതുപതി, പ്രിയാമണി, സാനിയ മൽഹോത്ര, അതിഥി താരങ്ങളായി ദീപിക പദുകോൺ, സഞ്ജയ് ദത്ത് എന്നിവരും പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
ജാതി, നിറം എന്നിവയുടെ ആഴത്തിലുള്ള പ്രശ്നങ്ങളെ ആവേശത്തോടെ അഭിമുഖീകരിക്കുന്ന "എജ്ജാതി" എന്ന ഗാനം ശ്രദ്ധ നേടുന്നു. മലയാളത്തിലെ ആദ്യ ത്രാഷ്…
This website uses cookies.