ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ പത്താൻ ഇന്നലെയാണ് ആഗോള റിലീസായി എത്തിയത്. 5 വർഷത്തിന് ശേഷം വരുന്ന ഷാരൂഖ് ഖാൻ ചിത്രം ആയത് കൊണ്ടും, റിലീസിന് മുൻപേ ഉണ്ടായ വിവാദങ്ങൾ കൊണ്ടും, അതുപോലെ ബോളിവുഡ് മെഗാസ്റ്റാർ സൽമാൻ ഖാൻ, സൂപ്പർ താരം ജോണ് എബ്രഹാം എന്നിവരുടെ സാന്നിധ്യം കൊണ്ടും വമ്പൻ ഹൈപ്പിലാണ് പത്താൻ വന്നത്. ആദ്യ ഷോ മുതൽ തന്നെ തട്ട് പൊളിപ്പൻ മാസ്സ് മസാല ആക്ഷൻ ത്രില്ലർ എന്ന അഭിപ്രായം കിട്ടിയതോടെ വമ്പൻ കുതിപ്പാണ് ഈ ചിത്രം ബോക്‌സ് ഓഫീസിൽ നടത്തിയത്. ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമായി പത്താൻ മാറി.
101 കോടി രൂപയാണ് ഈ ചിത്രം ആദ്യ ദിനം നേടിയ ആഗോള കലക്ഷൻ. ഇന്ത്യയിൽ നിന്ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ നിന്ന് 65 കോടിക്കു മുകളിൽ നേടിയ ഈ ചിത്രം, വിദേശത്ത് നിന്ന് 35 കോടിയോളം ആണ് നേടിയത്. ബോളിവുഡ് ചിത്രമായ വാർ, കന്നഡ ബ്ലോക്ക്ബസ്റ്റർ ആയ കെ ജി എഫ് 2 എന്നിവയുടെ ഇന്ത്യയിലെ ആദ്യ ദിന കളക്ഷൻ പത്താൻ തകർത്തു. രണ്ടാം ദിനവും മികച്ച ഗ്രോസ് ആണ് ഈ ചിത്രം നേടുന്നത്. സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ഈ ചിത്രത്തിൽ ദീപിക പദുക്കോൺ ആണ് നായികാ വേഷം ചെയ്തത്. യാഷ് രാജ് ഫിലിംസിന്റെ 50 ആം ചിത്രമായ പത്താനിലൂടെ ഒരു സ്പൈ യൂണിവേഴ്‌സ് കൂടി അവർ ആരംഭിച്ചു കഴിഞ്ഞു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.