ഇന്നേ വരെ ഒരു തമിഴ് ചിത്രവും കേരളത്തിൽ നിന്ന് 50 കോടി രൂപ കളക്ഷൻ നേടിയിട്ടില്ല എന്ന ചരിത്രം തിരുത്തി കുറിച്ച് കൊണ്ട് സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ജയിലർ. കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് മാത്രം 50 കോടി ഗ്രോസ് എന്ന നേട്ടത്തിലേക്ക് ജയിലർ എത്തിയതോടെ കേരളത്തിലെ തമിഴ് ഇൻഡസ്ട്രി ഹിറ്റായി ജയിലർ മാറി. കമൽ ഹാസൻ- ലോകേഷ് ചിത്രമായ വിക്രമായിരുന്നു ഇതിന് മുമ്പ് കേരളത്തിലെ തമിഴ് ഇൻഡസ്ട്രി ഹിറ്റ്. നാൽപ്പത് കോടിയാണ് വിക്രം കേരളത്തിൽ നിന്നും നേടിയ ഗ്രോസ്. കേരളത്തിൽ മാത്രം അൻപത് കോടി നേടിയ ആദ്യ തമിഴ് ചിത്രമെന്നതിനൊപ്പം തന്നെ, ഇവിടെ ആ നേട്ടം കൈവരിക്കുന്ന ആറാമത്തെ ചിത്രമെന്ന പ്രത്യേകതയും ജയിലറിനുണ്ട്.
പുലി മുരുകൻ, ബാഹുബലി 2 , ലൂസിഫർ, കെ ജി എഫ് 2 , 2018 എന്നിവയാണ് ഇതിന് മുൻപ് കേരളത്തിൽ നിന്ന് 50 കോടി ഗ്രോസ് നേടിയ ചിത്രങ്ങൾ. മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ സാന്നിധ്യവും ജയിലറിന് തുണയായി. മോഹൻലാൽ അവതരിപ്പിച്ച മാത്യു എന്ന അതിഥി വേഷം തരംഗമായി മാറിയതോടെ, കുടുംബ പ്രേക്ഷകരും ജയിലർ ഏറ്റെടുക്കുകയായിരുന്നു. അതോടെയാണ് റിലീസ് ചെയ്ത് 15 ദിവസം കൊണ്ട് തന്നെ 50 കോടിയിലേക്കു ചിത്രം കുതിച്ചത്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് സൺ പിക്ചേഴ്സും, ഇത് കേരളത്തിൽ വിതരണം ചെയ്തത് ശ്രീ ഗോകുലം മൂവീസുമാണ്. ആഗോള തലത്തിൽ 530 കോടിയോളമാണ് ഈ ചിത്രം ഇതുവരെ നേടിയ ഗ്രോസ് കളക്ഷൻ.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
This website uses cookies.