സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജയിലർ ബോക്സ് ഓഫീസിലെ മിന്നുന്ന പ്രകടനം തുടരുകയാണ്. ആദ്യ ദിനം 90 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ഈ ചിത്രം, തമിഴിൽ ഏറ്റവും വലിയ ആദ്യ ദിന ആഗോള ഗ്രോസ് നേടുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ആദ്യ മൂന്നിൽ ഇടം പിടിച്ചിരുന്നു. രണ്ടാം ദിനവും ജയിലർ ഗംഭീര കളക്ഷനാണ് നേടിയെടുത്തത്. രണ്ടാം ദിനം ഒരു പ്രവർത്തി ദിവസം ആയിരുന്നിട്ട് പോലും ആഗോള ബോക്സ് ഓഫീസിൽ നിന്ന് 50 കോടിക്ക് മുകളിലാണ് ഈ ചിത്രം നേടിയത്. ഇപ്പോഴിതാ മൂന്ന് ദിവസം പിന്നിടുമ്പോൾ ജയിലർ നേടിയ ആഗോള കളക്ഷൻ 210 കോടിയോളമെന്ന് ആദ്യ കണക്കുകൾ. മൂന്നാം ദിവസം ആഗോള ബോക്സ് ഓഫിസിൽ നിന്ന് ഈ ചിത്രം 60 മുതൽ 70 കോടി വരെയാണ് നേടിയതെന്നാണ് സൂചന.
കേരളത്തിൽ നിന്ന് ആദ്യ ദിനം 5 കോടി 85 ലക്ഷം നേടിയ ഈ ചിത്രം രണ്ടാം ദിനം ഇവിടെ നിന്ന് നേടിയത് നാലര കോടിയോളമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. രണ്ട് ദിവസം കൊണ്ട് 10 കോടിക്ക് മുകളിലാണ് ജയിലർ കേരളത്തിൽ നിന്നും നേടിയത്. ശനിയാഴ്ച മൂന്നാം ദിവസം ജയിലർ കേരളത്തിൽ നിന്നും നേടിയത് 6 കോടിക്കും മുകളിലാണെന്നും ആദ്യത്തെ കണക്കുകൾ പറയുന്നു. ഇതിനോടകം ആദ്യ മൂന്ന് ദിവസം കൊണ്ട് ഈ ചിത്രം നേടിയ കേരളാ ഗ്രോസ് ഏകദേശം 17 കോടിയോളമാണ്. അതിഥി വേഷത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച മോഹൻലാലിന്റെ സാന്നിധ്യമാണ്, മറ്റൊരു രജനികാന്ത് ചിത്രത്തിനും ലഭിക്കാത്ത സ്വീകരണം ജയിലറിന് കേരളത്തിൽ ലഭിക്കാനുള്ള കാരണം. മാത്യു എന്ന മോഹൻലാൽ കഥാപാത്രം ഇപ്പോൾ കേരളത്തിൽ വമ്പൻ തരംഗമായി മാറിയിരിക്കുകയാണ്.
തമിഴ്നാട് നിന്ന് ഇതിനോടകം 60 കോടിക്കു മുകളിൽ നേടിയ ജയിലർ, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും നേടിയത് 60 മുതൽ 70 കോടി വരെയുള്ള മാർജിനിലാണ്. ജയിലർ ഇതുവരെ വിദേശ മാർക്കറ്റിൽ നിന്നും വാരിയത് 80 മുതൽ 90 കോടി വരെയുള്ള മാർജിനിലാണെന്നും കണക്കുകൾ വരുന്നുണ്ട്. ഇന്ന് ഞായറാഴ്ചയായത് കൊണ്ട് തന്നെ വമ്പൻ പ്രകടനമാണ് ജയിലർ ബോക്സ് ഓഫീസിൽ നടത്തുകയെന്ന് ബുക്കിംഗ് ട്രെൻഡുകൾ കാണിച്ചു തരുന്നു. ആദ്യ വീക്കെൻഡ് കഴിയുമ്പോൾ തന്നെ 300 കോടിയുടെ അടുത്തേക്ക് ഈ ചിത്രമെത്തുമെന്നാണ് സൂചന.
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.