പാൻ ഇന്ത്യൻ സൂപ്പർ താരമായ പ്രഭാസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് രാധേ ശ്യാം. ഈ കഴിഞ്ഞ മാർച്ച് പതിനൊന്നിന് ആണ് രാധേ ശ്യാം ആഗോള റിലീസ് ആയി എത്തിയത്. ഒരു ഇന്ത്യൻ ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ് ഈ ചിത്രം നേടിയത്. പൂജ ഹെഗ്‌ഡെ നായികാ വേഷത്തിൽ എത്തിയ ഈ ബ്രഹ്മാണ്ഡ റൊമാന്റിക് ചിത്രം സമ്മിശ്ര പ്രതികരണങ്ങൾക്കു ഇടയിലും വമ്പൻ ഓപ്പണിങ് ആണ് നേടിയിരുന്നത്. കോവിഡ് പ്രതിസന്ധിക്കു ശേഷം വന്ന ഇന്ത്യൻ ചിത്രങ്ങളിൽ ഏറ്റവും വലിയ ഓപ്പണിങ് നേടിയ രാധേ ശ്യാം 79 കോടി രൂപയാണ് ആദ്യ ദിനം നേടിയത് എന്ന ട്രേഡ് റിപ്പോർട്ടുകൾ ആണ് പുറത്തു വന്നത്. എന്നാൽ സമ്മിശ്ര പ്രതികരണങ്ങൾ മൂലം ആ വലിയ മാർജിൻ നിലനിർത്താൻ രാധേ ശ്യാമിന് പിന്നീട് സാധിച്ചില്ല എങ്കിലും ഇതിനോടകം ഒരു വമ്പൻ തുക കളക്ഷൻ നേടാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
ആദ്യ പത്തു ദിവസം പിന്നിടുമ്പോൾ ഈ ചിത്രം ഇരുനൂറു കോടി ആണ് ആഗോള ഗ്രോസ് ആയി നേടിയെടുത്തത്. ആദ്യ ആഴ്ചയിൽ രാധേ ശ്യാം നേടിയ കളക്ഷൻ 191 കോടി ആയിരുന്നു. ആന്ധ്ര- തെലുങ്കാന മാർക്കറ്റിലും, വിദേശത്തുമാണ് രാധേ ശ്യാം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത്. വി ക്രിയേഷന്‍, ടി – സീരീസ് എന്നീ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് രാധ കൃഷ്ണ കുമാർ ആണ്. ഭാഗ്യശ്രീ, കൃഷ്ണം രാജു, സത്യരാജ്, ജഗപതി ബാബു, സച്ചിന്‍ ഖേദേക്കര്‍, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍, മലയാള താരം ജയറാം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.