പാൻ ഇന്ത്യൻ സൂപ്പർ താരമായ പ്രഭാസ് ഒരിക്കൽ കൂടി തന്റെ താരമൂല്യം കാണിച്ചു തന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത അദ്ദേഹം നായകനായ രാധേ ശ്യാം എന്ന ബ്രഹ്മാണ്ഡ റൊമാന്റിക് ചിത്രം സമ്മിശ്ര പ്രതികരണങ്ങൾക്കു ഇടയിലും വമ്പൻ ഓപ്പണിങ് ആണ് നേടിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കു ശേഷം വന്ന ഇന്ത്യൻ ചിത്രങ്ങളിൽ ഏറ്റവും വലിയ ഓപ്പണിങ് ആണ് രാധേ ശ്യാം നേടിയെടുത്തത്. ട്രേഡ് അനലിസ്റ്റുകൾ പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം 79 കോടി രൂപയാണ് ഈ ചിത്രം നേടിയത്. ഒരു ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ വിദേശ റിലീസ് ആയ ഈ ചിത്രം ഓവർസീസ് മാർക്കറ്റിലും വലിയ കളക്ഷൻ ആണ് നേടിയത്. ആന്ധ്ര – തെലുങ്കാന മാർക്കറ്റിലും ചിത്രം കിടിലൻ കളക്ഷൻ ആണ് നേടിയെടുക്കുന്നത്. ഒരു റൊമാന്റിക് ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രം ഒരു ദൃശ്യാനുഭവം എന്ന നിലയിൽ മികച്ച തീയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത് എന്ന് ആരാധകർ പറയുന്നു.
പൂജ ഹെഗ്‌ഡെ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രം യുവി ക്രിയേഷന്‍, ടി – സീരീസ് എന്നീ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. മെഗാ ബഡ്ജറ്റില് ഒരുക്കിയ ഈ റൊമാന്റിക് ചിത്രം രചിച്ചു സംവിധാനം ചെയ്തത് രാധ കൃഷ്ണ കുമാർ ആണ്. ഭാഗ്യശ്രീ, കൃഷ്ണം രാജു, സത്യരാജ്, ജഗപതി ബാബു, സച്ചിന്‍ ഖേദേക്കര്‍, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍, മലയാള താരം ജയറാം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. മനോജ് പരമഹംസ ഒരുക്കിയ ദൃശ്യങ്ങൾ മനോഹരമാണ്. കോട്ടഗിരി വെങ്കിടേശ്വര റാവു ആണ് ചിത്രത്തിന്റെ എഡിറ്റർ.
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഫ്രാഗ്രന്റ്…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
This website uses cookies.