മലയാളത്തിന്റെ യുവ സൂപ്പർതാരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ അൽഫോൻസ് പുത്രൻ ഒരുക്കിയ ഗോൾഡ് ഇന്നലെയാണ് ആഗോള റിലീസായി എത്തിയത്. ഒരു പക്കാ കോമഡി ത്രില്ലർ ആയാണ് അൽഫോൻസ് പുത്രൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസായി എത്തിയ ഈ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. ഏതായാലും ഇതിന്റെ ആദ്യ ദിന കേരളാ ഗ്രോസ് എത്തിയിരിക്കുകയാണ്. ആദ്യ ദിവസം രണ്ടര കോടി രൂപക്ക് മുകളിലാണ് ഗോൾഡ് നേടിയ കേരളാ ഗ്രോസ് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ രണ്ടാമത്തെ ഏറ്റവും മികച്ച ആദ്യ ദിന ഗ്രോസ്സറാണ് ഇപ്പോൾ ഗോൾഡ്. ആദ്യ ദിവസം മൂന്ന് കോടിക്ക് മുകളിൽ ഗ്രോസ് നേടിയ ഷാജി കൈലാസ് ചിത്രം കടുവയാണ് പൃഥ്വിരാജ് സുകുമാരന്റെ ഏറ്റവും വലിയ ആദ്യ ദിന ഗ്രോസ്സർ.
ഗോൾഡിന്റെ ആദ്യ ദിന ആഗോള കളക്ഷൻ റിപ്പോർട്ടും വൈകാതെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജോഷി എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന ഈ ചിത്രത്തിൽ സുമംഗലി എന്ന നായികാ വേഷം ചെയ്യുന്നത് ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മല്ലിക സുകുമാരൻ, അജ്മൽ അമീർ, തെസ്നി ഖാൻ, ജഗദീഷ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, ചെമ്പൻ വിനോദ്, ലാലു അലക്സ്, പ്രേം കുമാർ, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, റോഷൻ മാത്യു, ഇടവേള ബാബു, സുരേഷ് കൃഷ്ണ, ദീപ്തി സതി, അബു സലിം, അൽത്താഫ് സലിം എന്നിവരും വേഷമിട്ടിരിക്കുന്നു.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.