മണി രത്‌നം ഒരുക്കിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രമായ പൊന്നിയിൻ സെൽവൻ ആദ്യ ഭാഗം ഈ കഴിഞ്ഞ സെപ്റ്റംബർ മുപ്പതിനാണ് റിലീസ് ചെയ്തത്. ആദ്യ ദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രം ഇന്ത്യയിലും വിദേശത്തും ഗംഭീര ബോക്സ് ഓഫിസ് കളക്ഷനാണ് നേടുന്നത്. ആദ്യ ദിനം, ഈ വർഷം ഏറ്റവും വലിയ ആഗോള കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി പൊന്നിയിൻ സെൽവൻ മാറിയിരുന്നു. ഏകദേശം 80 കോടിയോളമാണ് ഈ ചിത്രം ആദ്യ ദിനം നേടിയ കളക്ഷൻ. അതിൽ തമിഴ്‌നാട്ടിൽ നിന്ന് മാത്രം 26 കോടിയോളമാണ് ഈ ചിത്രം നേടിയത്. ഇപ്പോൾ വരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം ആദ്യ രണ്ട് ദിവസം കൊണ്ട് ഈ ചിത്രം നേടിയ ആഗോള കളക്ഷൻ 150 കോടി രൂപക്കും മുകളിലാണ്. രണ്ടാം ദിനവും എഴുപതു കോടിക്ക് മുകളിൽ ഈ ചിത്രം കളക്ഷൻ നേടിയെന്നു ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. നോർത്ത് അമേരിക്കയിൽ നിന്നും മാത്രം ഇതിനോടകം 27 കോടിയോളമാണ് ഈ ചിത്രം നേടിയ ഗ്രോസ്.
കേരളത്തിൽ നിന്ന് ഈ ചിത്രം ആദ്യ രണ്ട് ദിനം കൊണ്ട് നേടിയത് ആറ് കോടിക്ക് മുകളിലാണ്. ആദ്യ രണ്ട് ദിനവും ഇവിടെ നിന്ന് മൂന്നു കോടിയോളം കളക്ഷൻ നേടാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഇന്ന് ഞായറാഴ്ചയും വമ്പൻ കളക്ഷനാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്നോടെ ആഗോള ഗ്രോസ് 200 കോടി മറികടക്കുമെന്ന് ഉറപ്പായ ഈ ചിത്രം, വിക്രം എന്ന ലോകേഷ് കനകരാജ്- കമൽ ഹാസൻ ചിത്രത്തെ മറികടന്ന് തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും ട്രേഡ് അനലിസ്റ്റുകളും. വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവർ അഭിനയിച്ച ഈ ചിത്രം, തമിഴിന് പുറമെ മലയാളം, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.