[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Collection Reports

500 കോടിയും കടന്നു പത്താൻ; ഷാരൂഖ് ഖാൻ ചിത്രത്തിന്റെ വീക്കെൻഡ് കളക്ഷൻ റിപ്പോർട്ട് ഇതാ

ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ പത്താൻ ഇപ്പോൾ കളക്ഷൻ റെക്കോർഡുകൾ കടപുഴക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി ഈ കഴിഞ്ഞ ജനുവരി ഇരുപത്തിയാറിനാണ് പത്താൻ റിലീസ് ചെയ്തത്. റിലീസ് ചെയ്ത ആദ്യ അഞ്ച് ദിവസം പിന്നിടുമ്പോൾ 550 കോടിയോളമാണ് പത്താൻ നേടിയ കളക്ഷൻ എന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ പുതിയ റെക്കോർഡുകൾ ഇട്ട് കൊണ്ടാണ് ഇപ്പോൾ പത്താൻ കുതിക്കുന്നത്. 300 കോടിക്ക് മുകളിൽ ഗ്രോസ് ഇന്ത്യയിൽ നിന്ന് മാത്രം നേടിയ പത്താൻ വിദേശ മാർക്കറ്റിൽ നിന്നും 200 കോടിക്ക് മുകളിലും നേടിക്കഴിഞ്ഞു എന്നാണ് വിവരം. 280 കോടിക്ക് മുകളിൽ നെറ്റ് ഗ്രോസ് ആണ് ഈ ചിത്രം ഇന്ത്യയിൽ നിന്നും ഇതിനോടകം നേടിയത്.

അമേരിക്ക, ഗൾഫ്, യുകെ തുടങ്ങിയ രാജ്യങ്ങളിലും റെക്കോർഡ് കളക്ഷനാണ് പത്താൻ നേടുന്നത്. വാർ എന്ന സൂപ്പർ മെഗാഹിറ്റ് ഹൃത്വിക് റോഷൻ- ടൈഗർ ഷറോഫ് ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ഈ ചിത്രത്തിലൂടെ ബോളിവുഡിലെ സ്പൈ യൂണിവേഴ്‌സ് ആരംഭിച്ചിരിക്കുകയാണ്. യാഷ് രാജ് ഫിലിംസിന്റെ 50 ആം ചിത്രമാണ് പത്താൻ. ദീപിക പദുക്കോൺ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ സൂപ്പർ താരം ജോൺ എബ്രഹാം വില്ലൻ വേഷം അവതരിപ്പിച്ചിരിക്കുന്നു. അത് കൂടാതെ, തന്റെ സൂപ്പർഹിറ്റ് സ്പൈ കഥാപാത്രമായ ടൈഗർ ആയി മെഗാസ്റ്റാർ സൽമാൻ ഖാൻ ഈ ചിത്രത്തിൽ അതിഥി വേഷത്തിലും എത്തിയിട്ടുണ്ട്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

1 day ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.