സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പൻ ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയേറ്ററുകളിൽ എത്തിയത്. ആദ്യ ഷോ മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും ഗംഭീര കളക്ഷനാണ് നേടുന്നത്. ആദ്യ ദിനം മൂന്നു കോടിയോളം നേടിയ ഈ ചിത്രം അടുത്ത രണ്ടു ദിവസങ്ങളിലും അതേ പ്രകടനം തന്നെയാവർത്തിച്ചു. ആദ്യ വീക്കെൻഡിൽ ഈ ചിത്രം കേരളത്തിൽ നിന്ന് പത്തു കോടിയോളം നേടിയെന്നാണ് സൂചന. ഒരു സുരേഷ് ഗോപി ചിത്രം ആദ്യമായാണ് ഇത്രയും വലിയ ഓപ്പണിങ് കേരളത്തിൽ നിന്ന് നേടുന്നതെന്നു എടുത്തു പറയണം. പാപ്പനും കൂടി ഹിറ്റായതോടെ ജോഷി- സുരേഷ് ഗോപി കൂട്ട്കെട്ടിൽ നിന്ന് മറ്റൊരു വമ്പൻ വിജയം കൂടി പിറവിയെടുത്തിരിക്കുകയാണ്. എബ്രഹാം മാത്യു മാത്തനെന്ന റിട്ടയേർഡ് പോലീസ് ഓഫീസറായി സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചത് ആർ ജെ ഷാനാണ്.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ യഥാക്രമം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ഗോകുലം ഗോപാലനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനവും ഏറെ ശ്രദ്ധ നേടുന്നുണ്ട്. സുരേഷ് ഗോപിക്ക് പുറമെ നീത പിള്ളൈ, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ എന്നിവരാണ് കയ്യടി നേടുന്ന മറ്റു താരങ്ങൾ. ഇവരെ കൂടാതെ നൈല ഉഷ, ആശ ശരത്, കനിഹ, അജ്മൽ അമീർ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ശ്രീജിത്ത് രവി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി എന്നിവരും ഇതിലഭിനയിച്ചിട്ടുണ്ട്. ജേക്സ് ബിജോയ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയും ഈ ചിത്രം എഡിറ്റ് ചെയ്തത് ശ്യാം ശശിധരനുമാണ്.
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
This website uses cookies.